HOME
DETAILS

വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്: കേന്ദ്ര നിയമങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കരുതെന്ന് മുസ്‌ലിം സംഘടനകള്‍

  
backup
November 17 2017 | 21:11 PM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%8e

കോഴിക്കോട്: വഖ്ഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിലവിലുള്ള കേന്ദ്ര വഖ്ഫ് നിയമനത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നും ഇത് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് മുസ്‌ലിം സംഘടനകളുടെ ഈ തീരുമാനം. നിയമ വ്യവസ്ഥയെ അട്ടിമറിക്കുവാനുള്ള ഗൂഢമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രവര്‍ത്തനത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിശ്ചയിക്കാനും നിയമിക്കാനുമുള്ള അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമായതും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമായി നിയമത്തില്‍ അനുശാസിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴത്തെ തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി തെരഞ്ഞെടുക്കപ്പെടുന്ന വഖ്ഫ് ബോര്‍ഡുകളില്‍ അഡീഷനല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളും ജനപ്രതിനിധികളും ഉണ്ടായിരിക്കെ ഇത്തരം തീരുമാനം എടുത്തത് ന്യായീകരിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. വഖ്ഫ് ബോര്‍ഡിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് ദേവസ്വം ബോര്‍ഡിന്റെ നിയമനകാര്യത്തില്‍ പ്രഖ്യാപനത്തില്‍നിന്ന് പിന്‍മാറി. ഇത് ഇരട്ട നീതിയാണെന്നും യോഗം വിലയിരുത്തി. ആറ് പതിറ്റാണ്ട് കാലത്തെ വഖ്ഫ് ബോര്‍ഡിന്റെ നിയമനം ഉള്‍പ്പെടെയുള്ള സേവന ചരിത്രം സുതാര്യവും നിരാക്ഷേപവുമാണെന്നിരിക്കെ ഇത്തരം നീക്കം രാജ്യത്തൊട്ടാകെ തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. വിവിധ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് കെ. ഉമര്‍ഫൈസി മുക്കം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (സമസ്ത), ടി.പി.എം സാഹിര്‍, ഉമര്‍ പാണ്ടികശാല, എന്‍.സി അബൂബക്കര്‍ (മുസ്‌ലിം ലീഗ്), ഇ.പി മുസ്തഫ, വി.കെ ബാവ (കെ.എന്‍.എം), പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി (ജമാഅത്തെ ഇസ്‌ലാമി), ഡോ.പി.കെ ഫസല്‍ഗഫൂര്‍, സി.ടി സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്), എന്‍ജിനീയര്‍ പി. മമ്മദ്‌കോയ, പി.ടി മൊയ്തീന്‍കുട്ടി (എം.എസ്.എസ്), വഖ്ഫ് ബോര്‍ഡ് അംഗം അഡ്വ.ഫാത്തിമ റോഷ്‌ന സംബന്ധിച്ചു. വഖ്ഫ് ബോര്‍ഡ് അംഗം എം.സി മായിന്‍ഹാജി സ്വാഗതവും അഡ്വ.പി.വി സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  15 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  22 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago