ജിഷ്ണു കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പാമ്പാടി കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ലക്കിടി കോളജിലെ ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്ത കേസുകള്‍ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്കു മാറ്റി. കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിനു വേണ്ടി നേരത്തേ കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ സ്ഥലത്തില്ലാതിരുന്നതോടെ ഇന്നലെ കാര്യമായ വാദം നടന്നില്ല. ഇതോടെ ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ച് കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു. കേസന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനിടെ കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കേണ്ട പ്രത്യേക സാഹചര്യം എന്താണെന്നു കോടതി ചോദിച്ചിരുന്നു.
കേന്ദ്ര ഏജന്‍സിക്ക് കേസ് വിടേണ്ടതിന്റെ കാരണം സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ലാത്തതിനാല്‍ അതു വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ സംസ്ഥാനസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
വ്യാഴാഴ്ച കോടതി നിര്‍ദേശിച്ച പ്രകാരം ഡി.ജി.പിയുടെ അവലോകന റിപ്പോര്‍ട്ടും ഇന്നലെ കേരളം സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."