HOME
DETAILS

ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കണം: മന്‍മോഹന്‍ സിങ്

  
backup
November 17 2017 | 21:11 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d

കൊച്ചി: ബി.ജെ.പി നയങ്ങളോടുള്ള ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള പോരാട്ടത്തിന് തയാറാകണമെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ സി.പി.എം തയാറുണ്ടോ അതോ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും സമദൂരത്തില്‍ നിര്‍ത്താനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഭരണം വിലയിരുത്താന്‍ ഇതൊരു ചെറിയകാലം മാത്രമാണെങ്കിലും സംസ്ഥാനത്തെ നിയമവാഴ്ച തകിടം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ചും ജനവിരുദ്ധ നടപടികള്‍ കൈക്കൊണ്ടും രാജ്യത്തെ പിന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ്. യു.പി.എ ഭരണകാലത്ത് കേരളത്തിനുവേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
അതില്‍ പ്രധാനപ്പെട്ടവയാണ് 4200 കോടിരൂപയുടെ എല്‍.എന്‍.ജി ടെര്‍മിനല്‍ പദ്ധതി, കൊച്ചി റിഫൈനറിയിലെ 15000 കോടിയുടെ ഇന്റഗ്രേറ്റഡ് പെട്രോ കെമിക്കല്‍ കോംപ്ലക്‌സ്, കൊച്ചി മെട്രോ, 7000 കോടിയുടെ ഗെയില്‍ ഗ്യാസ് പദ്ധതി, വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, കൊച്ചി കപ്പല്‍ശാല നവീകരണ പദ്ധതി തുടങ്ങിയവ.
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഗുണവശം ജനങ്ങളെ ബോധ്യപ്പെടുത്തണം. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിമാത്രമേ പദ്ധതി നടപ്പാക്കാവൂ.
മൂന്നരവര്‍ഷമായി ബി.ജെ.പി മതേതര, ജനാധിപത്യ മൂല്യങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ മതജാതി വിഭാഗങ്ങളെ ഒരു പോലെ സ്വാഗതം ചെയ്യുന്ന മഹത്തായ പാരമ്പര്യവും സംസ്‌കാരവുമാണ് ഇന്ത്യക്കുള്ളത്. മതസൗഹാര്‍ദം എന്നും ആഗ്രഹിക്കുന്ന നാം എന്തു കഴിക്കണമെന്നോ, ഏതുവസ്ത്രം ധരിക്കണമെന്നോ ആരെയും അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും മന്‍മോഹന്‍സിങ് കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, രമേശ് ചെന്നിത്തല, പ്രൊഫ. കെ.വി.തോമസ് എം.പി, പി.സി.ചാക്കോ, പി.പി.തങ്കച്ചന്‍, കെ.മുരളീധരന്‍, യു.ഡി.എഫ് നേതാക്കളായ അബ്ദുസമദ് സമദാനി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, ഡോ. എം.കെ.മുനീര്‍, ജോണി നെല്ലൂര്‍, സി.പി.ജോണ്‍, വര്‍ഗീസ് ജോര്‍ജ്, ജി.ദേവരാജന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago