HOME
DETAILS
MAL
യഥാര്‍ഥ ജെ.ഡി.യു നിതീഷിന്റേതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
backup
November 17 2017 | 22:11 PM
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് യഥാര്‍ഥ ജനതാദള്‍ (യുനൈറ്റഡ്) എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ജെ.ഡി.യുവിന്റെ ഔദ്യോഗിക ചിഹ്നമായ അസ്ത്രം ഉപയോഗിക്കാനുള്ള അവകാശവും നിതീഷ് പക്ഷത്തിനാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള എതിര്‍പക്ഷത്തിന് കനത്ത തിരിച്ചടിയാണ് തീരുമാനം. നേരത്തെ ഈ വിഷയം ചൂണ്ടിക്കാട്ടി ശരദ് യാദവിന്റെ പക്ഷം പരാതി നല്‍കിയിരുന്നു. നിയമസഭയിലും ദേശീയ തലത്തിലും പാര്‍ട്ടിയിലും നിതീഷിനാണ് കൂടുതല്‍ പിന്തുണ.
അതുകൊണ്ട് അവര്‍ തന്നെയാണ് ജെ.ഡി.യു. തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കാന്‍ ഇക്കാരണത്താല്‍ തടസമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."