HOME
DETAILS

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് അതിക്രമമെന്ന് ആക്ഷേപം

  
backup
August 14 2016 | 20:08 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d


കൊച്ചി: പെരിയാറിലെ രാസ മലിനീകരണത്തിനെതിരേ ബൈക്കില്‍ ബോധവത്ക്കരണ റാലി നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസിന്റെ അതിക്രമമെന്ന് ആക്ഷേപം. പ്രകടനത്തിനിടെ കളക്ടീവ് ഫോര്‍ റൈറ്റ് ടു ലീവ് എന്ന സംഘടനയുടെ പ്രവര്‍ത്തകരും വൈപ്പിന്‍ സ്വദേശികളുമായ പ്രവീണ്‍ സോണി സോസ, ഷംസുദ്ദീന്‍ എന്നിവരെ ഞാറക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രണ്ടു പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസായ പെരിയാറിലെ രാസമലീനീകരണത്തെ സംബന്ധിച്ച് പുഴ ഒഴുകട്ടെ സ്വതന്ത്രമായി എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന്  100 കേന്ദ്രങ്ങളില്‍ നടത്തുന്ന പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് മുനമ്പം മുതല്‍ പുതുവൈപ്പ് വരെ സംഘാടകര്‍ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചത്.
സ്ഥലം എം.എല്‍.എയായ എസ് ശര്‍മ്മയെ സംഘാടകര്‍ ഉദ്ഘാടനകനായി  ക്ഷണിച്ചിരുന്നെങ്കിലും തിരക്ക് കാരണം പറഞ്ഞ് ഇദ്ദേഹം പരിപാടിയില്‍ പങ്കെടുത്തില്ല.  അറുപതോളം ബൈക്കുകളുടെ അകമ്പടിയോടെ സമാധാനപരമായി മുന്നേറുകയായിരുന്ന റാലി നായരമ്പലത്ത് വെച്ച് പൊലിസ് തടയുകയായിരുന്നു. തുടര്‍ന്ന് സോണിയെയും ഷാനവാസിനെയും ബലമായി അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി. കുടിവെള്ളത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങള്‍  വഴി പ്രചരണം നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്.
 തുടര്‍ന്ന് സ്റ്റേഷനിലെത്തിയ സഹ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്തവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങിയതോടെ പൊലിസ് അയഞ്ഞു. വൈകിട്ടോടെ ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു. കുടിവെള്ള വിഷം കലര്‍ത്തിയെന്ന പ്രചരണം നടത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് ആദ്യം പറഞ്ഞ പൊലിസ് പിന്നീട് നിലപാട് മാറ്റിയെന്ന് സമരക്കാര്‍ പറഞ്ഞു.
സ്റ്റേഷനിലെത്തിയപ്പോള്‍ അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലിസ് ഭാഷ്യം. എന്നാല്‍ മൈക്ക് അനുമതിക്ക് മൂന്നു ദിവസം മുമ്പ് തന്നെ അപേക്ഷ കൊടുത്തിരുന്നതായും ഉപയോഗത്തിന് പൊലിസ് വാക്കാല്‍ അനുമതി നല്‍കിയിരുന്നതായും സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു.
പെരിയാറിലെ രാസമലിനീകരണണത്തിനെതിരെ മാസങ്ങളായി സോഷ്യല്‍ മീഡിയ വഴി വിവിധ സംഘടനകള്‍ കാമ്പയിന്‍ നടത്തുന്നുണ്ടെന്നും അറസ്റ്റിന് പിന്നില്‍ രാസവള കമ്പനികളുടെ സ്വാധീനമാണെന്നും സമരക്കാര്‍ ആരോപിച്ചു. മോശം പെരുമാറ്റമാണ് തങ്ങള്‍ക്ക് നേരെ പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അവര്‍ പറഞ്ഞു.
















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago