രഞ്ജി: കേരളം 225 റണ്‍സിന് പുറത്ത്
തിരുവനന്തപുരം: സൗരാഷ്ട്രക്കെതിരായ രഞ്ജി പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ കേരളം 225 റണ്‍സിന് പുറത്ത്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ സൗരാഷ്ട്ര വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെന്ന നിലയില്‍. പത്ത് വിക്കറ്റുകള്‍ കൈയിലിരിക്കേ കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് 188 റണ്‍സ് കൂടി വേണം. 20 റണ്‍സുമായി റോബിന്‍ ഉത്തപ്പയും 16 റണ്‍സുമായി സുഖദേവ് പട്ടേലുമാണ് ക്രീസില്‍.
ടോസ് നേടി കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍ (16), ജലജ് സക്‌സേന (22), മൂന്നാമനായി ക്രീസിലെത്തിയ രോഹന്‍ പ്രേം (29) എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാന്‍ സാധിച്ചില്ല. നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ഒരറ്റത്ത് പിടിച്ചുനിന്നതാണ് കേരളത്തിന് ആശ്വാസമായത്. സഞ്ജു 104 പന്തുകള്‍ നേരിട്ട് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 68 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ രോഹന്‍ പ്രേം- സഞ്ജു സഖ്യം 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് വാലറ്റത്ത് സല്‍മാന്‍ നിസാര്‍ (28), ഫാബിദ് അഹമദ് (22) എന്നിവരുടെ ചെറുത്ത്‌നില്‍പ്പാണ് സ്‌കോര്‍ 200 കടത്തിയത്.
ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നര്‍ ധര്‍മേന്ദ്രസിന്‍ ജഡേജയുടെ മാരക ബൗളിങാണ് കേരള ബാറ്റിങ് നിരയെ കുഴക്കിയത്. ഉനദ്കട്, ജിവ്‌രജനി എന്നിവര്‍ ശേഷിച്ച നാല് വിക്കറ്റുകള്‍ പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."