HOME
DETAILS

പനികളും പേ വിഷബാധയും

  
backup
November 17 2017 | 22:11 PM

%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%aa%e0%b5%87-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%ac%e0%b4%be%e0%b4%a7%e0%b4%af%e0%b5%81%e0%b4%82

മലമ്പനി
അനോഫിലിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് മലമ്പനി പരത്തുന്നത്.കൊതുക് വഴിയല്ലാതെ രോഗാണു മറ്റൊരാള്‍ക്കു പകരാനുള്ള സാധ്യത കുറവാണ്.അതിനാല്‍ കൊതുക് നിയന്ത്രണം തന്നെയാണ് ഏറ്റവും നല്ല മുന്‍കരുതല്‍. പരിസര ശുചിത്വമില്ലായ്മയാണ് കൊതുകുകള്‍ പെരുകാന്‍ കരണം.

മലമ്പനിയുടെ
ലക്ഷണങ്ങള്‍
കടുത്തപനി,തലവേദന,വിശപ്പില്ലായ്മ,പേശിവേദന,ഛര്‍ദ്ദിക്കാനുള്ളതോന്നല്‍,തൊണ്ടവേദന,തലകറക്കം,തളര്‍ച്ച, എന്നിവയാണ് മലമ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍
പനി ശക്തമാവുന്നതോടെ കുളിര്,വിറയല്‍,ശക്തമായ ചൂട്,ശരീരംവിയര്‍ക്കുക അവയും കണ്ടേക്കാം ചിലപ്പോള്‍ കുളിരും ശരീരതാപമുയരുന്നതുമൊക്കെ മാറിമാറി പ്രത്യക്ഷപ്പെട്ടേക്കാം ക്രമേണ പനി കരള്‍,പ്ലീഹ, ഇവയെ ബാധിക്കുകയും തളര്‍ച്ച വയറില്‍ പലയിടത്തും (പ്രത്യേകിച്ച് കരള്‍ പ്ലീഹ)വീക്കം ഇവയും കണ്ടേക്കാം.
രോഗം വര്‍ധിക്കുന്നതിനനുസരിച്ച് ലക്ഷണങ്ങളിലും മാറ്റം കണ്ടുതുടങ്ങുന്നു. ഇത് ന്യുമോണിയ, വൃക്കകള്‍ക്ക് തകരാറ്, മൂത്രത്തിന്റെ അളവ് കുറയുക, രക്തസമ്മര്‍ദ്ധകുറവ്, രക്തസ്രാവം,മഞ്ഞപിത്തം ഇവയിലേക്കും കടന്നേക്കാം.
പനിശക്തമാകുമ്പോള്‍ രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താന്‍ കഴിയും.

ജപ്പാന്‍ ജ്വരം
വൈറസാണ് ഈ രോഗതതിന്റെ രോഗകാരണം. ക്യൂലക്‌സ് എന്ന കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. രക്തപരിശോധന വഴി രോഗനിര്‍ണ്ണയം നടത്താം. ഈ രോഗം ബാധിക്കുന്നത് മസ്തിഷ്‌കത്തെയാണ്. ജപ്പാന്‍ ജ്വരത്തിന് ഫലപ്രദമായ ചികിത്സയില്ല. ഈ രോഗത്തിന്റെ മരണ നിരക്ക് 30% വരെയാണ്. രോഗമക്തിനേടിയാലും ചിലപ്പോള്‍ ശാരീരികമോ മാനസികമോ ആയ വൈകല്ല്യം സംഭവിക്കാറുണ്ട്. കന്നുകാലികള്‍, താറാവ്, വവ്വാല്‍, കൊക്ക്,ദേശാടനപക്ഷികള്‍,എന്നിവയും രോഗവാഹകരാണ്.

ലക്ഷണങ്ങള്‍

  • അമിതമായ തലവേദന
  • ഓക്കാനവും ഛര്‍ദ്ദിയും
  • മാനസിക വിഭ്രാന്തി
  • കഴുത്ത് കുനിക്കാന്‍ പറ്റാത്ത അവസ്ഥ

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
മരണനിരക്ക് 30%വരെ രോഗമുക്തി നേടിയാലും ചിലപ്പോള്‍ ശാരീരികമോ മാനസികമോ ആയ വൈകല്ല്യം സംഭവിക്കാനിടയുണ്ട്. അതിനാല്‍ രോഗം വരാതെ നോക്കുക.

പക്ഷിപ്പനി
ഏഷ്യയിലാകെ ഭീതിപരത്തിയ ഒരു രോഗമാണ് പക്ഷിപ്പനി. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുപിടിച്ച ഒരു രോഗമാണ് ഇത്. എല്ലാത്തരം പക്ഷികളെയും ബാധിക്കുന്ന ഒരുതരം ഇന്‍ഫഌവന്‍സയാണ് പക്ഷിപനി. എങ്കിലും വളര്‍ത്തുപക്ഷികളെയാണ് കൂടുതല്‍ ബാധിക്കാറ് കുടലിനേയും ശ്വാസനാളത്തെയും ബാധിക്കുന്ന മാരകമായ ഈ പകര്‍ച്ചവ്യാധി ഉണ്ടാകുന്നത് ഇന്‍ഫഌവന്‍സ വ1ച1 വൈറസുകളാണ് പക്ഷികളുടെ മൂക്കിലൂടെയുള്ള ശ്രവങ്ങളില്‍ നിന്നും രോഗം പകരുന്നു.രോഗം ബാധിച്ച പക്ഷികളില്‍ 10 ദിവസം വരെ രോഗാകാരികളായ വൈറസുകളെ പരത്തുന്നു.രോഗം ബാധിച്ച പക്ഷികള്‍ മൃഗങ്ങള്‍,മനുഷ്യര്‍,ഇവരില്‍ നിന്ന് വായു വഴി രോഗം മനുഷ്യരിലേക്ക് വ്യാപിക്കുന്നു, മൂക്ക് വായ എന്നിവിടങ്ങളില്‍ നിന്നുള്ള സ്രവപരിശോധനയിലൂടെ രോഗം നിര്‍ണ്ണയം നടത്താം.

ലക്ഷണങ്ങള്‍
പനി,പേശിവേദന
ചുമ,ജലദോഷം
ശ്വസിക്കാന്‍ ബുദ്ധിമുട്ട്
ന്യൂമോണിയ
തൊണ്ടവേദന,
കണ്ണില്‍ അണുബാധ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പക്ഷികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക
  • ഇറച്ചി, മുട്ട ഇവ നല്ലവണ്ണം വേവിച്ച് കഴിക്കുക
  • പ്രത്യേക ചികിത്സയോ പ്രതിരോധകുത്തിവെപ്പോ ഇല്ല.
  • പക്ഷി വിസര്‍ജ്യങ്ങള്‍ ഫോര്‍മാലിന്‍, അയോഡിന്‍ മിശ്രിതം ഇവ ഉപയോഗിച്ച് അണുനശീകരണം നടത്തുക

പന്നിപ്പനി
ഇന്‍ഫഌവന്‍സ ഒ1ച1 വൈറസുകളാണ് രോഗകാരികള്‍ രോഗകാരികളില്‍ നിന്നുള്ള ചുമ,തുമ്മല്‍ എന്നിവവഴി പുറത്തുവരുന്ന ശ്ശേഷ്മദ്രവകണികകള്‍ വഴി വായുവിലൂടെയാണ് ഈ രോഗം പകരുന്നത്.

ലക്ഷണങ്ങള്‍
സാധാരണ ഫഌവിന്റെ ലക്ഷണമായ പനി,ചുമ,തൊണ്ടചൊറിച്ചില്‍,തൊണ്ടവേദന,വിറയല്‍. രോഗം മൂര്‍ഛിക്കുമ്പോള്‍ ന്യൂമോണിയാരോഗലക്ഷണങ്ങളോട് സമാനമായ ലക്ഷണങ്ങളായ നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയവ.
ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍

  • ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വല്‍ ഉപയാഗിക്കുക
  • രോഗികളുമായുള്ള ഹസ്തദാനം, ചുംബനം ഇവ ഒഴിവാക്കുക

പേവിഷബാധ


പേവിഷബാധയുള്ള ഏതെങ്കിലും മൃഗത്തിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് പേവിഷബാധയുണ്ടാകുന്നത്. വൈറസാണ് രോഗകാരി കൂടുതലും വളര്‍ത്തുമൃഗമായ പട്ടിയില്‍ നിന്നുമാണ് പേവിഷബാധയുണ്ടാകുന്നത്. പൂച്ച,എലി,അണ്ണാന്‍,മുതലായ ജീവികളില്‍ നിന്ന് പേവിഷബാധയുണ്ടാവാം.പേബാധിച്ച ജന്തുക്കള്‍ കടിക്കുമ്പോള്‍ അവയുടെ ഉമിനീരിലൂടെ മുറിവില്‍ പ്രവേശിക്കുന്ന വൈറസുകളാണ് മനുഷ്യരില്‍ പേവിഷബാധയ്ക്ക് കാരണം.
പേവിഷം തലച്ചോറിനെയാണ് ബാധിക്കുന്നത്. പേവിഷത്തിന്റെ രോഗാണു ശരീരത്തില്‍ കടന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും പേയുള്ള മൃഗമാണ് കടിച്ചതെന്നു ബോധ്യമായാല്‍ എത്രയും വേഗം തന്നെ ചികിത്സനടത്തേണ്ടതാണ്. കാരണം വളരെപെട്ടന്നുള്ള വിഷം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ലക്ഷണങ്ങള്‍

  • വൈറസുകള്‍ നാഡികളിലൂടെ സഞ്ചരിച്ച് കേന്ദ്രനാഡീവ്യവസ്ഥയെ ബാധിക്കുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്(2 മുതല്‍ 12 ആഴ്ചകൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടമാകും)
  • തലവേദന, ശരീരവേദന, പനി ഇവയാണ് പ്രാരംഭലക്ഷണങ്ങള്‍
  • തുടര്‍ന്ന് മസ്തിഷ്‌ക പ്രവര്‍ത്തന വൈകല്ല്യം ഉല്‍കണ്ഠ, വിഭ്രാന്തി, അസാധാരണ പെരുമാറ്റം അക്രമണ സ്വഭാവം
  • രോഗത്തിന്റെ അവസാനഘട്ടത്തില്‍ ഉമിനീരും, കണ്ണീരും ധാരാളം ഉല്‍പാദിപ്പിക്കുന്നു. കഴുത്ത് താടിയെല്ലുകള്‍ ഇവ തളരുന്നു.

ഈ ഘട്ടത്തില്‍ അമിതമായ ദാഹം എന്നാല്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ. അതുകൊണ്ട് രോഗി വെള്ളം കാണുമ്പോള്‍ ഉന്മാദാവസ്ഥയിലാകുന്നു .(വ്യറൃീുവീയശമ)
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

  • മുറിവേറ്റഭാഗം നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
  • മുറിവില്‍ പോവിഡോണ്‍ അയോഡിന്‍ (ജൃീ്ശറീില ശീറശില) അയോഡിന്‍ ടിങ്ചര്‍ (കീറശിശ ശേിരൗേൃല) തുടങ്ങിയ അണുനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.
  • രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 10 ദിവസത്തിനുള്ളില്‍ മതിയായ പ്രതിരോധ ചികിത്സ എടുക്കണം
  • രോഗലക്ഷണങ്ങള്‍ പ്രകടമായതിനുശേഷമുള്ള ചികിത്സ പ്രയോജനം ചെയ്യില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  13 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  13 days ago