HOME
DETAILS

വൈജ്ഞാനിക ശാസ്ത്ര മുന്നേറ്റം

  
backup
November 17 2017 | 23:11 PM

knowledge-today-articles-rahmathulla-qasimi-spm

വിജ്ഞാനത്തിന്റെ വിഹായസിലേക്ക് വിശ്വാസികളെ വഴിനടത്തിയ പ്രവാചകന്‍ ഏഴാംനൂറ്റാണ്ടില്‍ മാറ്റത്തിന്റെ കൈത്തിരി കൊളുത്തി. അതിരുകളില്ലാത്ത അന്വേഷണങ്ങള്‍ അവര്‍ നടത്തി. ഇഖ്‌റഇന്റെ വിപ്ലവം ക്രിസ്താബ്ധം 610 ല്‍ ഹിറാഗുഹയില്‍ മുഴങ്ങിയത് മുതല്‍ ഒരു സമൂഹം പരിവര്‍ത്തിതരായി. മനുഷ്യന്‍ ജ്ഞാനം നേടിയവനും അതിന് ശ്രമിക്കുന്നവനും എന്ന രണ്ടു വിഭാഗമാണെന്നും അല്ലാത്തവന് നന്മയില്ലെന്നുമുള്ള അധ്യാപനം അവരില്‍ മാറ്റം വരുത്തി. മക്കയ്ക്ക് മദീനയേക്കാള്‍ പുണ്യം നല്‍കിയ പ്രവാചകന്‍ അടിസ്ഥാനപ്പെടുത്തിയത് ജ്ഞാനത്തെയായിരുന്നു. ഖുര്‍ആന്‍ അവരെ മഹത്വപ്പെടുത്തിയത് നോക്കൂ: അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവച്ചവര്‍ക്കും(അന്‍സാറുകള്‍ക്ക് ). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞുവന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍ ) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍(ഹശര്‍ 9).
ഈ സ്ഥാനം നല്‍കാന്‍ നിദാനം വിജ്ഞാനത്തിന് മദീന നല്‍കിയ സ്ഥാനമാണ്. അറിവ് പകര്‍ന്നു നല്‍കുന്ന മദീനാമസ്ജിദിലെ സ്ഥലത്തെ അവിടുന്ന് മഹത്വപ്പെടുത്തി അത് സ്വര്‍ഗത്തില്‍ നിന്നുള്ള പൂന്തോപ്പാണെന്ന് പറഞ്ഞു.


Read Also: ആറാം നൂറ്റാണ്ടിലെ അന്ധകാരം



ഇത്രയേറെ വിജ്ഞാനത്തിന് പ്രാധാന്യം നല്‍കിയ മതത്തിന്റെ അനുയായികള്‍ അവിടുത്തെ കല്‍പന ഏറ്റെടുത്തു പ്രയാണമാരംഭിച്ചു. ശാസ്ത്ര വിസ്മയങ്ങളുടെ ചുരുളഴിക്കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിച്ചത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമായിരുന്നു. അജ്ഞതയുടെ ആഴിയില്‍ നിന്ന് ജ്ഞാനവെട്ടത്തിലേക്ക് ഖുര്‍ആന്‍ അവരെ വഴിനടത്തുകയായി. നിരന്തരമായി അല്ലാഹുവിന്റെ പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാനും പഠനം നടത്താനും അവര്‍ മുതിര്‍ന്നു. വിപ്ലവാത്മക മാറ്റമാണ് പിന്നീടുണ്ടായത്. ഇതുപോലെ ഒരു പഠനരീതി അതിനുമുമ്പ് അവര്‍ക്കില്ലായിരുന്നു. ശാസ്ത്രീയ പര്യവേക്ഷണങ്ങളിലുപരി അവര്‍ കാവ്യകല(Poey)യിലും വംശാവലിശാസ്ത്ര(Geneology)ത്തിലുമായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്.ആകാശത്തിന്റെ അനന്തവിഹായസും സമുദ്രത്തിന്റെ ആഴപ്പരപ്പും അന്തരീക്ഷത്തിലെ ധൂമപടലങ്ങളും വരേ അവരെ ചര്‍ച്ചയ്ക്ക് വിഷയീഭവിപ്പിച്ചു.
ഇരുളടഞ്ഞ ആഫ്രിക്കയിലേക്കും ചൈന,മംഗോളിയ തുടങ്ങിയ പ്രദേശങ്ങളിലേക്കും അവര്‍ സഞ്ചരിച്ചു. ഉഖ്ബത്തുബ്‌നു നാഫിഅ് സഹാറ കടലിടുക്കും താണ്ടി ത്വഞ്ചാ മുനമ്പില്‍ എത്തി. അവിടുന്നങ്ങോട്ട് പിന്‍ഗാമി ത്വാരിഖ് ബ്‌നു സിയാദ് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് ഭേദിച്ചു. അന്തലൂസിന്റെ ചരിത്രം മാറ്റി എഴുതി. മുസ്‌ലിം സ്‌പെയിനിന്റെ ചരിത്രത്തിന് തുടക്കമിട്ടു. നാണം മറക്കാന്‍ അറിയാത്തവിധം സംസ്‌കാരശൂന്യരായിരുന്നു അക്കാലത്തെ യൂറോപ്യന്മാര്‍.


പ്രശസ്ത ശാസ്ത്രജ്ഞനായ മോറിസ് ബുക്കായി എഴുതി: 'എട്ടും പന്ത്രണ്ടും നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ യൂറോപ് ശാസ്ത്ര പുരോഗതിക്ക് വിഘാതം നിന്ന ഇസ്‌ലാം അതിന്റെ ഉച്ചിയില്‍ വാഴുമ്പോള്‍ പല ഇസ്‌ലാമിക യൂണിവേഴ്‌സിറ്റികളിലും ശാസ്ത്രപഠനങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടു എന്നത് ഏറെ വിസ്മയകരം തന്നെ. സംസ്‌കാരങ്ങളുടെ സുഭിക്ഷത ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. അങ്ങനെയൊരു കോര്‍ദോവയിലെ ഖലീഫയുടെ കൊട്ടാര ലൈബ്രറിയില്‍ നാലു ലക്ഷത്തോളം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. അത് കാരണമായി ഇന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ ഉന്നതപഠനത്തിന് വിദ്യാര്‍ഥികള്‍ പോകുന്നതുപോലെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജ്ഞാന സമ്പാദനത്തിനായി മുസ്‌ലിം സ്‌പെയിനിലേക്ക് ആയിരുന്നു ജനങ്ങള്‍ ഒഴുകിയിരുന്നത്'


റോബര്‍ട്ട് ബ്രിഫോള്‍ട്ട് എഴുതുന്നു: 'പതിനഞ്ചാം നൂറ്റാണ്ടില്‍ പുഷ്പിച്ചു നിന്ന അറബ് മൂറിഷ് നാഗരികതകളുടെ സ്വാധീനമാണ് നവോത്ഥാനത്തിന് ജന്മം നല്‍കിയത്. ഇറ്റലിയല്ല, സ്‌പെയിനായിരുന്നു യൂറോപ്പിന്റെ പുനര്‍ജന്മത്തൊട്ടിലായി വര്‍ത്തിച്ചത്. സാരസന്‍ സാമ്രാജ്യത്തിലെ നഗരങ്ങളായ കൈറോയും കൊര്‍ഡോവയും ബഗ്ദാദും ടോളിഡോയും സംസ്‌കാരത്തിന്റെയും വിചാര വ്യാപാരത്തിന്റെയും കേന്ദ്രങ്ങളായി വളര്‍ന്നപ്പോള്‍,


പ്രാകൃതത്വത്തില്‍ മൂക്കറ്റം മുങ്ങിയ യൂറോപ് അജ്ഞതയുടെയും അധഃപതനത്തിന്റെയും ഘനാന്ധകാരത്തില്‍ ആണ്ടു കിടക്കുകയായിരുന്നു. മനുഷ്യപരിണാമത്തിന്റെ നവീനദശയായി വളര്‍ന്ന പുതിയ ജീവിതം രൂപംകൊണ്ടത് അവിടങ്ങളിലായിരുന്നു. അവരുടെ നാഗരികതയുടെ സ്വാധീനം അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പുതിയ ജീവിതത്തിന്റെ ബഹിര്‍ഗമനമാരംഭിച്ചത്.' 'അറബികളില്ലായിരുന്നുവെങ്കില്‍ ആധുനിക യൂറോപ്യന്‍ സംസ്‌കാരം തന്നെ ജന്മമെടുക്കുമായിരുന്നില്ലെന്ന യാഥാര്‍ഥ്യം തികച്ചും വിശ്വസനീയമത്രെ. പരിണാമത്തിന്റെ പ്രാചീന ദശകങ്ങളെയെല്ലാം കവച്ചു വയ്ക്കത്തക്ക സ്വഭാവ വൈശിഷ്ട്യവും മുസ്‌ലിംകളുടെ അഭാവത്തിലവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുമായിരുന്നില്ല. യൂറോപ്പിന്റെ വളര്‍ച്ചയുടെ ചെറിയ അംശങ്ങളില്‍പോലും ഇസ്‌ലാമിന്റെ സ്വാധീനം കാണപ്പെടാതിരിക്കില്ല' ( The Making of Humantiy, Page 183-190 ).


യൂറോപ് ഇന്നനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ക്കെല്ലാം പൂര്‍ണമായും കടപ്പെട്ടത് ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമാണെന്ന് പ്രസിദ്ധ ചരിത്രകാരനായ ജോണ്‍ വില്യം തന്റെ Intellectual Development of Europe എന്ന ഗ്രന്ഥത്തില്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. 'വൈജ്ഞാനിക രംഗത്ത് മുസ്‌ലിംകള്‍ തുടങ്ങിവയ്ക്കാത്ത ഒന്നും തങ്ങള്‍ക്ക് പൂര്‍ത്തീകരിക്കേണ്ടതായിട്ടില്ലെന്ന് എച്ച്.ജി. വെല്‍സ് തന്റെ 'ലോകചരിത്ര സംഗ്രഹ'ത്തിലും തുറന്നുപറഞ്ഞിട്ടുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ Glimpses of World Historyയില്‍ എഴുതുന്നു: 'പ്രാചീനര്‍ക്കിടയില്‍ ഈജിപ്തിലോ ഇന്ത്യയിലോ ചൈനയിലോ ശരിയായ ശാസ്ത്രീയ സമ്പ്രദായം നാം കാണുന്നില്ല. അതിന്റെ ചെറിയൊരു ശകലം പുരാതന ഗ്രീസില്‍ ദൃശ്യമാണ്. റോമില്‍ അതുണ്ടായിരുന്നതേയില്ല. എന്നാല്‍, അറബികളില്‍ ഈ ശാസ്ത്രീയമായ അന്വേഷണബുദ്ധി പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്രത്തിന്റെ പിതാക്കള്‍ മുസ്‌ലിംകളാണെന്ന് പറയാവുന്നതാണ്.


Read Also: ലോകം ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്



പ്രശസ്ത ആംഗല ചരിത്രകാരനായ ലെയിന്‍ പൂള്‍ തന്നെ വ്യക്തമാക്കുന്നു: 'നൂറ്റാണ്ടുകളോളം സ്‌പെയിന്‍ നാഗരികതയുടെ കേന്ദ്രവും കലാവിദ്യയുടെയും ഭൗതികശാസ്ത്രത്തിന്റെയും എന്നുവേണ്ട വിശിഷ്ടമായ എല്ലാതരം വിജ്ഞാനത്തിന്റെ ഇരിപ്പിടവുമായിരുന്നു. യൂറോപ്പിലെ മറ്റൊരു രാജ്യവും അന്നോളം അറബികളുടെ പരിഷ്‌കൃതരാജ്യത്തിന്റെ അടുത്തെങ്ങുമെത്തിയിരുന്നില്ല. ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും ചാള്‍സിന്റെയും സാമ്രാജ്യങ്ങള്‍ക്ക് ഇത്തരം ശാശ്വതമായ യാതൊരൗന്നത്യവും ലഭിച്ചില്ല. മുസ്‌ലിംകളെ അവര്‍ പുറത്താക്കി. തെല്ലിട ക്രൈസ്തവ സ്‌പെയിന്‍ ചന്ദ്രനെപ്പോലെ കടം വാങ്ങിയ വെളിച്ചം കൊണ്ട് പ്രകാശിച്ചു. ക്ഷണത്തില്‍ ഗ്രഹണം വന്നു. പിന്നീട് ഇന്നോളം സ്‌പെയിന്‍ അന്ധകാരത്തില്‍ തപ്പിത്തടയുകയാണ്(moors in spain).


അവിടുന്നങ്ങോട്ട് മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി. സ്‌പെയിനും ഗ്രാനഡയും സിസിസിലും ബാഴ്‌സലോണയും വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായി. ബഗ്ദാദും കൈറോയും ഉത്തമ സമൂഹസൃഷ്ടിക്കായി പരിശ്രമിച്ചു. ഏഴാം നൂറ്റാണ്ടു മുതല്‍ എട്ടു നൂറ്റാണ്ടുകാലം ശാസ്ത്രം മുസ്‌ലിംകുത്തകയായിരുന്നു. ചരിത്രത്തിലെ ഈ സുവര്‍ണഘട്ടത്തിലാണ് ശാസ്ത്രം ശാസ്ത്രമായതും ലോകമതിന്റെ ഫലങ്ങള്‍ നുകര്‍ന്നതും. ക്രിസ്തുവര്‍ഷം 610 ല്‍ ഖുര്‍ആനവതരണം ആരംഭിച്ചതോടെയാണീ പ്രവാഹം തുടങ്ങുന്നതെന്ന് ഓര്‍ക്കണം.
ഇസ്‌ലാം ജ്ഞാനത്തിന്റെ മതമാണ്. മതപരവും ഭൗതികവുമായ അറിവുകളെ അത് പ്രോത്സാഹിപ്പിക്കുന്നു. അല്ലെങ്കിലും പ്രാപഞ്ചിക ജ്ഞാനങ്ങള്‍ ദൈവവിശ്വാസത്തെ രൂഢമൂലമാക്കുന്ന ശീലങ്ങളാണ്. ഖുര്‍ആനിന്റെ പ്രഥമ സൂക്തങ്ങളും ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ശുഭപര്യവസായിയായ ഭൗതിക പരീക്ഷണനിരീക്ഷണങ്ങളെ ഭരണഘടനയായ ഖുര്‍ആന്‍ തന്നെ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. ഭൂമിയെ 480 തവണയും ആകാശം, സമുദ്രം, പര്‍വതം, കാറ്റ് എന്നിവയെ യഥാക്രമം 200, 40, 35, 25 തവണയും ഖുര്‍ആന്‍ പ്രതിപാദിക്കുന്നു. സത്യത്തില്‍ ഇസ്‌ലാമിന്റെ ഈ ജ്ഞാനതൃഷ്ണയായിരുന്നു ഇസ്‌ലാമിക നാഗരികതയുടെ മുഖ്യസ്തംഭങ്ങള്‍. മാത്രമല്ല, ദൈവസത്തയുടെ സാമീപ്യം കരഗതമാക്കാനുള്ള സോപാനമാണീ ജ്ഞാനസപര്യ. ഈ നിലപാടും മുസ്‌ലിംകളെ ശാസ്ത്ര ഉദ്ഗ്രഥനത്തിലേക്ക് തിരിക്കാന്‍ കാരണമായി.


ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ നിരവധിയാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.ഭൂമിക്കു പുറമെ ഒരുപാട് ഗ്രഹങ്ങളുണ്ടെന്നതിനും ഖുര്‍ആന്‍ സാക്ഷിയാണ്. അല്ലാഹു പറയുന്നു: 'സപ്താകാശങ്ങളെ സൃഷ്ടി നടത്തിയ നാഥന്‍ ഭൂമിയുടെ ഇനത്തില്‍ നിന്ന് അവയെപ്പോലുള്ളവയെ സൃഷ്ടിച്ചു' (65:12). ഭൂഗുരുത്വാകര്‍ഷണത്തെ വ്യംഗ്യമായി ദ്യോതിപ്പിക്കുന്നുണ്ട് അല്ലാഹു. ലുഖ്മാന്‍ സൂറയില്‍ 'ദൃശ്യമാകുന്ന തൂണുകളില്ലാതെ ആകാശത്തെ ഉയര്‍ത്തിയവനാണ് അല്ലാഹു' എന്ന് പറയുന്നു. ഭൂമി ഉരുണ്ടതാണെന്ന് സൂചന നല്‍കി സൂറത്തുര്‍റ്ഹമാനില്‍ അവന്‍ പറയുന്നു: 'രണ്ട് ഉദയസ്ഥലങ്ങളുടെയും രണ്ട് അസ്തമയ സ്ഥലങ്ങളുടെയും രക്ഷിതാവ്.' നീണ്ടുപോകുന്നു ഈ പട്ടിക.
അറബികള്‍ ഏറെ സംഭാവനകളര്‍പ്പിച്ച ഒരു ഗണിത അധ്യായമാണ് ബീജഗണിതം (Algebra). അല്‍ജബ്ര്‍ എന്ന അറബി പദത്തില്‍ നിന്നാണ് നിഷ്പത്തി. മുഹമ്മദുബ്‌നു മൂസല്‍ ഖവാരിസ്മിയാണ് ഈ ഗണിത ശാസ്ത്ര ശാഖയുടെ പിതാവായി അറിയപ്പെടുന്നത്. ക്രിസ്തുവര്‍ഷം ഏകദേശം 800കളില്‍ അദ്ദേഹം രചിച്ച 'കിതാബുല്‍ മുഖ്തസ്വര്‍ ഫീ ഹിസാബില്‍ ജബ്‌രി വല്‍ മുഖാബല' യിലൂടെയാണ് ഈ ഗണിതം ലോകത്തിനു മുമ്പില്‍ വെളിപ്പെടുന്നത്. ഹിജ്‌റ 3ാം നൂറ്റാണ്ടില്‍ ഖവാരിസ്മി വികസിപ്പിച്ചെടുത്ത ഈ ശാസ്ത്രത്തില്‍ സംഭാവനകളര്‍പ്പിച്ചവര്‍ നിരവധിയാണ്. ഗിയാസുദ്ദീന്‍ എന്ന ഉമര്‍ഖയ്യാം ബീജഗണിതത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്തി ഖവാരിസ്മിയും പിന്‍ഗാമികളായിരുന്ന അബൂകാമില്‍ സുജാഅ്, അബൂഅബ്ദില്‍ മഹാനി, അബൂജഅ്ഫറുല്‍ഖാസിം, ഇബ്‌നുല്‍ബഗ്ദാദ്, സഹ്ലുദ്ദീന്‍ ഖൂഫി, ഇബ്‌നുഹൈത്തം തുടങ്ങിയവര്‍ അള്‍ജിബ്രയുടെ വളര്‍ച്ചയില്‍ അനര്‍ഘമായ സംഭാവനകള്‍ നല്‍കിയവരാണ്.
അതിരുകളില്ലാത്ത പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ തേടിയുള്ള അന്വേഷണം നിരവധി മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. സമൂലമായ പരിവര്‍ത്തനത്തിന്റെ ശിലപാകിയ ഈ മേഖലയില്‍ നിരവധി പഠനങ്ങള്‍ നടന്നു. അഹ്മദുനഹാവന്ദിയാണ് ഇതിന്റെ പിതാവ്. ഭൗമോപരിതലത്തിലെ സിവശേഷതകള്‍ പ്രതിപാദിക്കുന്ന വിജ്ഞാനശാഖയായ ഭൂമിശാസ്ത്രത്തിലും (Geography) വലിയ സംഭാവനകള്‍ ഉണ്ടായി. അബൂറൈഹാന്‍ അല്‍ബിറൂനി. 'തഹ്ദീബു നിഹായാത്തില്‍ അമാക്കിന്‍' 'താരീഖുല്‍ ഹിന്ദ്' തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഇബ്‌നുബതൂത്വയുടെ 'തുഹ്ഫത്തുന്നുള്ളാര്‍ ഫീ ഗറാഇബില്‍ അംസ്വാര്‍' എന്ന തന്റെ കൃതി ഭൂമിശാസ്ത്ര വിജ്ഞാനീയങ്ങളില്‍ പ്രധാനിയാണ്. ശരീഫുല്‍ ഇദ്‌രീസി സമര്‍പ്പിച്ച ഭൂഗോളത്തിന്റെ മാപ്പ് കൗതുകകരമായിരുന്നു.


നാം ഇന്ന് മനസ്സിലാക്കിയ പരീക്ഷണ ശാസ്ത്രം (experimental science) ആരംഭിക്കുന്നത് മുസ്‌ലിം നാഗരികതയിലാണ്. 10ാം ശതകത്തില്‍ പ്രകാശ ശാസ്ത്രത്തെ (optic) പരീക്ഷണ പഠനത്തിനു വിധേയമാക്കിയ ഇബ്‌നു ഹൈഥമിലൂടെ ശാസ്ത്രീയ പദ്ധതി(Scientific Methods)കള്‍ ആവിഷ്‌കരിക്കപ്പെട്ടു. ഥൂസില്‍ ജനിച്ച ജാബിറുബ്‌നു ഹയ്യാന്‍ രസതന്ത്രത്തിന് പുതിയ മാനം നല്‍കി. ഇദ്ദേഹമാണ് ഈ ശാസ്ത്രശാഖയുടെ പിതാവായി ഗണിക്കപ്പെടുന്നത്. അറബികള്‍ കീമിയാഅ് എന്ന് വിളിക്കുന്ന ഈ ജ്ഞാനരൂപമിന്ന് നിത്യോപയോഗ സാമഗ്രികള്‍, ഔഷധങ്ങള്‍, കൃത്രിമ വളങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വരെ ഉപയോഗിച്ചുവരുന്നു. അബുല്‍ മഹ്ശര്‍ സുഹ്‌റവര്‍ദി, ഇബ്‌നു അറബി, കശാനി തുടങ്ങിയവരും ഈ രംഗത്ത് കരുത്തുറ്റസേവനങ്ങള്‍ സമര്‍പ്പിച്ചവരാണ്.


ഫാറാബിയും ഇബ്‌നുസീനയും അല്‍കിന്ദിയും വൈദ്യശാസ്ത്രരംഗത്ത് സമര്‍പ്പിച്ച വിജ്ഞാന ശാഖകള്‍ അളവറ്റതായിരുന്നു. ഇബ്‌നു ഖല്‍ദൂന്‍ സമര്‍പ്പിച്ച ജലഘടികാരം ചരിത്രത്തില്‍ പുതിയ മാറ്റത്തിന് ശിലപാകി. സോഷ്യോളജിയുടെ പിതാവായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
അച്ചടിയന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഗുട്ടന്‍ബര്‍ഗ് ആണെങ്കിലും അതിനും 4നൂറ്റാണ്ട് മുമ്പ് പാപ്പിറസ് ചെടിയെ കുറിച്ചും അതില്‍ നിന്ന് പേപ്പര്‍ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.


ചുരുക്കത്തില്‍ യൂറോപ്യര്‍ക്ക് മുസ്‌ലിംകള്‍ തുടങ്ങിവച്ചതല്ലാതെ പൂര്‍ത്തീകരിക്കേണ്ടിവന്നിട്ടില്ലെന്ന പ്രസ്താവം അര്‍ഥവത്താക്കുന്നതാണ് ചരിത്രവസ്തുതകള്‍. അറബി വിജ്ഞാനീയങ്ങളുടെ പകര്‍ത്തിയെഴുത്തിലൂടെയാണ് യൂറോപ്യന്‍ നവോത്ഥാനത്തിന് പോലും പിടിച്ചു നില്‍ക്കാനായത്.

 

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago