എയര്‍ടെല്ലുമായി സഹകരിച്ച് കാര്‍ബണ്‍ ഫോണ്‍: 1500 രൂപ ക്യാഷ് ബാക്ക്
കാര്‍ബണും എയര്‍ടെല്‍ സഹകരണത്തോടെ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. എവണ്‍ ഇന്ത്യന്‍, എഫോര്‍വണ്‍ പവര്‍ 4ജി എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് പുറത്തിറക്കിയത്. റിലയന്‍സിന്റെ ജിയോ ഫോണ്‍ വില്‍പന രീതിക്ക് അനുസൃതമായാണ് പുതിയ ഫോണുകള്‍ എയര്‍ടെലും കാര്‍ബണും ചേര്‍ന്ന് വില്‍ക്കുന്നത്. 3299 രൂപയാണ് കാര്‍ബണ്‍ എവണ്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണിന്റെ വില.
എഫോര്‍വണ്‍ പവര്‍ 4ജി ഫോണിന് 3349 രൂപയും. രണ്ടു ഫോണുകളും അടുത്തയാഴ്ച മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങും. 36 മാസത്തെ ഉപയോഗത്തിന് ശേഷം ഉപയോക്താക്കള്‍ക്ക് 1500 രൂപ ക്യാഷ് ബാക്കായി ലഭിക്കും. 36 മാസവും തുടര്‍ച്ചയായി കുറഞ്ഞത് 169 രൂപയുടെ എയര്‍ടെല്‍ റീചാര്‍ജ് ചെയ്‌യുന്നവര്‍ക്കായിരിക്കും ക്യാഷ് ബാക്കിന് അര്‍ഹത ലഭിക്കുക.
18 മാസത്തിന് ശേഷം 500 രൂപയും ബാക്കി 1000 രൂപ 36 മാസം പൂര്‍ത്തിയായ ശേഷവും ലഭിക്കും. കാര്‍ബണ്‍ എവണ്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണിന് നാല് ഇഞ്ച് WVGA കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണുള്ളത്. നാല് ഇഞ്ചിന്റെ ഫുള്‍ ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് എഫോര്‍വണ്‍ പവര്‍ സ്മാര്‍ട്ട് ഫോണിന്.
ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഫോണുകളില്‍ മൈ എയര്‍ടെല്‍ ആപ്പ്, എയര്‍ടെല്‍ ടി.വി, വിങ്ക് മ്യൂസിക് എന്നിവ പ്രീലോഡഡ് ആയിരിക്കും. കാര്‍ബണ്‍ എവണ്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണിന് 3.2 മെഗാ പിക്‌സല്‍ ക്യാമറയും 2 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളത്.
കാര്‍ബണ്‍ എഫോര്‍വണ്‍ പവര്‍ സ്മാര്‍ട്ട്‌ഫോണില്‍ 2 മെഗാപിക്‌സല്‍ റിയല്‍ ക്യാമറയും, 3 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണുള്ളത്. ഇരു ഫോണുകളിലും 1.1 ഏഒ്വ ക്വാഡ്‌കോര്‍ പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. 1 ജിബി റാമും, 8 ജിബി ഇന്റേണല്‍ മെമ്മറിയും ഇരു ഫോണുകളിലുമുണ്ട്. 32 ജിബി വരെയുള്ള മെമ്മറി കാര്‍ഡികളും ഉപയോഗിക്കാം.
ഫോണുകളില്‍ 4ജി വോള്‍ട്ടി സൗകര്യമുണ്ടാകും. കൂടാതെ വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവയുണ്ട്. 2300 ാഅവ ബാറ്ററിയാണ് സ്മാര്‍ട്ട് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."