HOME
DETAILS
MAL
പാം ഓയില്‍, സോയോയില്‍ ഇറക്കുമതി തീരുവ ഇരട്ടിയാക്കി
backup
November 18 2017 | 06:11 AM
ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ ഇരട്ടിയോളമാക്കി കേന്ദ്ര സര്‍ക്കാര്‍. ക്രൂഡ് പാം ഓയിലിന് 30 ശതമാനമായും ശുദ്ധീകരിച്ച പാം ഓയിലിന് 40 ശതമാനവുമായാണ് കൂട്ടിയത്. നേരത്തെ ശുദ്ധീകരിച്ച പാം ഓയിലിന് 25 ശതമാനമായിരുന്നു ഇറക്കുമതി തീരുമ.
ക്രൂഡ് സോയോയിലിന്റെ ഇറക്കുമതി തീരുവ 17.5 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി. ശുദ്ധീകരിച്ച സോയോയിലിന്റെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി.
ഇന്തൊനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അര്‍ജന്റീന, ബ്രസീല്‍ രാജ്യങ്ങളില്‍ നിന്നാണ് സോയോയില്‍ ഇറക്കുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."