'സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും ആഘോഷിക്കും'- ടിപ്പു ജയന്തിക്കെതിരെ കേന്ദ്ര മന്ത്രി
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും ആഘോഷിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡ. കര്‍ണാടകയിലെ ടിപ്പു ജയന്തി ആഘോഷം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
'സിദ്ധരാമയ്യ കിട്ടു ചിന്നമ്മ ആഘോഷം കൊണ്ടാടില്ല. എന്നാല്‍ ടിപ്പു ജയന്തി ആഘോഷിച്ചു. വൈകാതെ തന്നെ കസബ് ജയന്തി ആഘോഷിക്കാനും ആരംഭിക്കും- ഹെഗ്ഡ പറഞ്ഞു. ബെല്‍ഗാവിയിലെ പൊതുചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ടുള്ളതാണ് സിദ്ധരാമയ്യയുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക ക്രിമനിലുകളുടെ സുരക്ഷാ താവളമാവുകയാണെന്ന് ഹെഗ്ഡ ആരോപിച്ചു. എകദേശം ഒമ്പത് ലക്ഷം ബംഗ്ലാദേശ് അഭയാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. ബംഗളൂരു, ബെല്‍ഗാം, ബീജാപൂര്‍, ഹൂബ്ലി, ധര്‍വാദ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ക്കവരെ കാണാം. അവര്‍ ചിലപ്പോള്‍ നിങ്ങളുടെ കാലുകള്‍ക്കടിയില്‍ ബോംബ് സ്ഥാപിക്കുമെന്ന മുന്നറിയിപ്പും ഹെഗ്ഡ നല്‍കി.
അഞ്ച് തവണ ഉത്തര കര്‍ണാടകയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ നേതാവാണ് ഹെഗ്ഡ. കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി നേരത്തെയും ഹെഗ്ഡ രംഗത്തെത്തിയിരുന്നു.
Union Minister Anant Kumar Hegd,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."