തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ സംഘര്‍ഷം: മേയര്‍ക്ക് പരുക്ക്
തിരുവനന്തപുരം: നഗരസഭാ കൗണ്‍സിലിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ പ്രശാന്തിന് പരുക്കേറ്റു. സി.പി.എം, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിച്ചതിനിടെയാണ് മെയര്‍ക്ക് പരുക്കേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയറെ വിദഗ്ധ ചികിത്സയ്ക്കായി ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റി. തലയ്ക്ക് പരുക്കേറ്റ മേയര്‍ക്ക് ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്. സന്ധിക്ക് പരുക്കേറ്റതിനാല്‍ കാലില്‍ പ്ലാസ്റ്ററുമിട്ടുണ്ട്. അതേസമയം മേയറുടെ ആരോഗ്യനില തൃപ്തീകരമാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൗണ്‍സിലര്‍മാരായ റസിയാബീഗം (50), സിന്ധു (46), മേയറുടെ സഹായി ബി. മോഹന്‍ (48) എന്നിവരും സാരമായ പരുക്കുകളോടെ ചികിത്സയിലാണ്.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായിട്ട് നടന്ന ചര്‍ച്ചയ്ക്ക് ശേഷം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പുറത്തെത്തിയ മേയറെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. പുറത്ത് നിന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും മേയറെയും മറ്റ് സി.പി.എം കൗണ്‍സിലര്‍മാരേയും അക്രമിച്ചു. സി.പി.എം കൗണ്‍സിലര്‍മാര്‍ക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.
മേയറെ ഒരുകൂട്ടം കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് നഗരസഭയുടെ മുകളിലത്തെ നിലയിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ എല്ലാവരും ചേര്‍ന്ന് തള്ളിയിട്ടു. നിലത്ത് വീണ മേയര്‍ക്ക് കാലിനു പരുക്കേറ്റു. നിലത്ത് വീണ മേയറെ ബി.ജെ.പി അംഗങ്ങള്‍ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാജീവനക്കാരും മറ്റ് കൗണ്‍സിലര്‍മാരും ചേര്‍ന്ന് കൂടുതല്‍ അപകടം ഉണ്ടാകാതെ സംഭവസ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
സി.പി.എം നേതൃത്വത്തിലുള്ള നഗരസഭയുടെ രണ്ടാം വര്‍ഷ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ ശനിയാഴ്ച നിശ്ചയിച്ചിരുന്നു. പുറത്ത് നിന്ന് എത്തിയവരും അക്രമിച്ചെന്നും ദേഹത്ത് പല ഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ടെന്നും മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2017/11/Mayor-attack-bjp-vde_new.mp4"][/video]
മേയര്‍ വി.കെ പ്രശാന്തിനെതിരേ ആക്രമണം നടത്തിയത് ബി.ജെ.പി ്പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. മേയര്‍ക്കെതിരേയുള്ള ബി.ജെ.പി മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും കുത്തിയിരിപ്പ് സമരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."