HOME
DETAILS

സഊദിയില്‍ 60 കഴിഞ്ഞ വിദേശ ജീവനക്കാരെ പിരിച്ചുവിടണമെന്ന ആവശ്യവുമായി കാംപയിന്‍

  
backup
November 18 2017 | 12:11 PM

gulf-18-11-17-60-age-labors-news


ജിദ്ദ: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിക്കണമെന്ന ആവശ്യവുമായി സഊദിയില്‍ സോഷ്യല്‍ മീഡിയ കാംപയിന്‍ വ്യാപകമാകുന്നു. 60 വയസ് പ്രായം കഴിഞ്ഞവരെ ജോലിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് കാംപയിന്റെ ആവശ്യം. സ്വദേശികളില്‍ ചിലര്‍ ആരംഭിച്ച കാംപയിന്‍ കൂടുതല്‍ പേര്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ എല്ലാ സാമൂഹ്യമാധ്യമങ്ങളിലും കാംപയിന്‍ സജീവമായി.

സഊദിയില്‍ ഏകദേശം മൂന്ന് ലക്ഷത്തിലധികം വിദേശികള്‍ 60 വയസു കഴിഞ്ഞിട്ടും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതു സംബന്ധിച്ച കണക്കുകള്‍ ചില അറബ് മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. 60 വയസ് പിന്നിട്ടവര്‍ ജോലിയില്‍ തുടര്‍ന്നാല്‍ സ്ഥാപനങ്ങള്‍ക്ക് വലിയ ലാഭം നേടാന്‍ ആവില്ലെന്നും കാംപയിനില്‍ പറയുന്നു. ഇത്തരക്കാര്‍ ജോലിയില്‍ തുടരുന്നതുമൂലം ചെറുപ്രായക്കാരായ സ്വദേശികള്‍ക്ക് അവസരം നഷ്ടപ്പെടുന്നുണ്ടെന്നും കാംപയിനില്‍ വ്യക്തമാക്കുന്നുണ്ട്. വിരമിക്കല്‍ പ്രായം നിശ്ചയിക്കണമെന്ന ആവശ്യത്തിനു പുറമെ, വിദേശികളുടെ ഇഖാമ കാലാവധി 6 വര്‍ഷമായി നിചപ്പെടുത്തണമെന്ന ആവശ്യവും കാംപയിനില്‍ ഉന്നയിക്കുന്നു. കൂടാതെ മൂന്നു തവണയിലധികം ഇഖാമ പുതുക്കി നല്‍കരുതെന്ന ആവശ്യവും കാംപയിനില്‍ ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago