സഊദിയില്‍ ഗതാഗതം സുഗമമാക്കാന്‍ അള്‍ട്രാ ഫാസ്റ്റ് ട്യൂബ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വരുന്നു
ജിദ്ദ: ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ അള്‍ട്രാ ഫാസ്റ്റ് ട്യൂബ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്ന അതിനൂതന സംവിധാനം വരുന്നു. വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 1,100 കിലോ മീറ്റര്‍ ചലനവേഗതയില്‍ കടന്നു പോകാനുള്ള സംവിധാനമാണ് ഈ പദ്ധതി ഒരുക്കുന്നത്.
അമേരിക്കന്‍ കമ്പനിയായ വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ മേധാവി ജോഷ് ഗീഗിലും സഊദിയിലെ സംഘടനയായ മിസ്‌ക് ഫൗണ്ടഷന്റെ സെക്രട്ടറി ജനറല്‍ ബദര്‍ അല്‍ അസാകേറും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പു വച്ചു. 'ട്യൂബിനുള്ളിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 1,100 കിലോമീറ്റര്‍ എന്ന വേഗപരിധിയില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധ്യമാണ്. അതിവേഗ ട്രെയിനുകളെക്കാള്‍ മൂന്ന് മടങ്ങുവേഗതയും ഇതിനുണ്ടെന്നു ജോഷ് ഗീഗില്‍ അഭിപ്രായപ്പെട്ടു. ട്രെയിന്‍ ടെക്‌നീഷ്യന്മാരും എന്‍ജിനിയര്‍മാരുമായ സഊദിയിലെ യുവാക്കള്‍ക്ക് ലോസ് ആഞ്ചലസില്‍ വച്ചു പരിശീലനം നല്‍കി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."