HOME
DETAILS

ഇന്ത്യയില്‍ 73 കോടി പേര്‍ക്ക് കക്കൂസ് ഇല്ല...

  
backup
November 18 2017 | 14:11 PM

india-tops-list-on-people-without-access-to-toilets

ന്യൂഡല്‍ഹി: ഇന്ത്യയിലെ 73 കോടി ആളുകള്‍ക്ക് കക്കൂസ് സൗകര്യം ഇല്ല. ഇത് മൊത്തം 132 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ വരും. ഔട്ട് ഓഫ് ഓര്‍ഡര്‍: ദി സ്‌റ്റേറ്റ് ഓഫ് ദി വേള്‍ഡ്‌സ് ടോയ്‌ലറ്റ്‌സ് 2017 എന്ന തലക്കെട്ടില്‍ വാട്ടര്‍ എയ്ഡ് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തവരില്‍ 35.5 കോടി പേര്‍ സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ഇവരെല്ലാവരും വരിവരിയായി നിന്നാല്‍ നാലുതവണ ഭൂമിയെ വലയം വയ്ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. 2015-16ലെ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേപ്രകാരമുള്ള കണക്കാണിത്. സര്‍വേയില്‍ 15നും 49നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെയാണ് പരിഗണിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്ന പത്തുരാജ്യങ്ങളില്‍ ആറാംസ്ഥാനത്താണ് ഇന്ത്യ. 2000ല്‍ 78 ശതമാനം ഇന്ത്യക്കാര്‍ക്കും മലവിസര്‍ജ്ജനം നടത്താനുള്ള അടിസ്ഥാന സൗകര്യം പോലും ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് അത് 56 ശതമാനം ആയി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2014 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവച്ച സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി 5.2 കോടി പേര്‍ക്ക് ശുചിമുറി നിര്‍മിച്ചുനല്‍കിയിരുന്നു.


അതിസാരം കൊല്ലുന്നത് കുഞ്ഞുങ്ങളെ...

തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നതുമൂലം വ്യാപിക്കുന്ന പ്രധാന രോഗം അതിസാരമാണ്. ഈ രോഗംമൂലം പ്രതിവര്‍ഷം അഞ്ചുവയസ്സിനു താഴെയുള്ള 60,700 പേര്‍ കുട്ടികള്‍ മരിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണമായ രണ്ടാമത്തെ മാരകമായ രോഗമാണ് അതിസാരം. 2015ല്‍ 321 കുഞ്ഞാണ് ഈ രോഗം കാരണം മാത്രം ദിനംപ്രതി മരിച്ചത്. അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണമാണ് ശിശുമരണമായി പരിഗണിക്കുന്നത്. തുറസ്സായ സ്ഥലത്തു മലവിസര്‍ജനം നടത്തുന്നതുവഴി കൊക്കപ്പുഴു വ്യാപിക്കുന്നതാണ് അതിസാരവും വിളര്‍ച്ചയും ഉണ്ടാവാന്‍ കാരണം. രോഗിയുടെ മലത്തില്‍ കൂടിയാണ് ഇതിന്റെ രോഗാണുക്കള്‍ മറ്റുള്ളവരിലെക്കു പകരുന്നത്. ഇതുള്ളവര്‍ക്ക് തൂക്കക്കുറവ്, ആരോഗ്യമില്ലായ്മ, ഉന്തിയവയറ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഈ രോഗമുള്ള സ്ത്രീകളുടെ കുഞ്ഞിന്റെ ആരോഗ്യവും പരിതാപകരമായിരിക്കും. ഇന്ത്യയില്‍ ശിശുമരണനിരക്ക് കൂടുതലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഡ് എന്നിവയാണ്.

ഇന്ത്യയില്‍ തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നത് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് 98.1 പേര്‍ക്കും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ലഭ്യമാണ്. ദേശീയ ശരാശരിയുടെ (48.8) ഇരട്ടിയിലേറെ വരുമിത്. കേരളത്തിനുപിന്നില്‍ സിക്കിം( 88.2), മിസോറം (83.5), പഞ്ചാബ് (81.5), ഹരിയാന (79.2) എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള അഞ്ചുസംസ്ഥാനങ്ങള്‍ ജാര്‍ഖണ്ഡ് (24.4), ബിഹാര്‍ (25.2), ഒഡീഷ (29.4), ചത്തിസ്ഗഡ് (32.7), മധ്യപ്രദേശ് (32.7) എന്നിവയാണ്. സര്‍വേയില്‍ തുറസ്സായസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്ന സംസ്ഥാനങ്ങളില്‍ അതിസാരം പോലുള്ള അസുഖങ്ങള്‍ കൂടിയതായും കണ്ടെത്തി. ടോയ്‌ലറ്റ് സൗകര്യം കൂടുതലുള്ള കേരളത്തില്‍ 3.4 ശതമാനം പേര്‍ക്കാണ് അതിസാരവുമായി ബന്ധപ്പെട്ട രോഗമുള്ളത്. സംസ്ഥാനത്ത് ഈ അസുഖമുള്ള ഗര്‍ഭിണികളുടെ തോത് 22.6ഉം ആണ്. ടോയ്‌ലറ്റ് സൗകര്യങ്ങളില്‍ മുമ്പിലുള്ള സിക്കിമില്‍ ഇത് 3.4 22.6, മിസോറമില്‍ 7.6 23.6, പഞ്ചാബില്‍ 6.6 26.6,ഹരിയാനയില്‍ 7.7 55 ആണ്. ടോയ്‌ലറ്റ് സൗകര്യം കുറവുള്ള ജാര്‍ഖണ്ഡ് (6.9, 62.6), ബിഹാര്‍ (10.4, 58.3), ഒഡീഷ (29.4, 47.6), ചത്തിസ്ഗഡ് 9.1, 41.5), മധ്യപ്രദേശ് (9.5, 54.6 ) എന്നീ സംസ്ഥാനങ്ങളില്‍ ഈ അസുഖം കൂടിയതും കാണാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago