ഒരൊന്നൊന്നര ഐസ് ബര്‍ഗ്
ഐസ് ബര്‍ഗ് എന്നു കേട്ടാല്‍ ഓര്‍മവരുന്നത് ടൈറ്റാനിക്കാണ്. കാല്‍കിലോമീറ്റര്‍ നീളം വരുന്ന കപ്പലിനെ കടലിന്റെ അടിത്തട്ടില്‍ എത്തിച്ച വില്ലന്‍.
അന്റ്‌റാര്‍ട്ടിക്ക ആര്‍ട്ടിക് പോലുള്ള മഞ്ഞ മൂടുക്കിടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മുറിഞ്ഞുവീണ് കടലില്‍ ഒഴുകിനടക്കുന്ന ചെറിയ ശുദ്ധജല ഐസ് മലകളാണ് ഐസ് ബര്‍ഗ്. വെള്ളത്തില്‍ ഒഴുകുന്ന ഐസിന്റെ വെറും 10 ശതമാനം മാത്രമേ മുകളില്‍ കാണു എന്ന പ്രത്യേകത ഐസ് ബര്‍ഗിനും ഉണ്ട്.
മുകളില്‍ കാണുന്ന ചെറിയ കഷ്ണത്തിന്റെ യഥാര്‍ഥ മുഖം വെള്ളത്തിനടിയിലാണ്. ഈ സ്വഭാവം കാരണം ഒരുകാലത്ത് ഐസ് ബര്‍ഗിനെ കടലിലെ ഒരു പ്രധാന മരണക്കെണിയാക്കിയിരുന്നു. പുറത്തേക്കു കാണുന്ന ഐസിനെ അടിയിലെ യഥാര്‍ഥ വലിപ്പം തിരിച്ചറിയാതെ ധാരാളം തോണികളും ചെറുകപ്പലുകളും അപകടങ്ങളില്‍ പെടുമായിരുന്നു.ഇങ്ങനെയെക്കെ ആണെങ്കിലും ശരിക്കും ഭീമമായ ഐസ് ബര്‍ഗുകള്‍ കടലില്‍ അങ്ങനെ ഒഴുകി നടക്കുന്നത് ഒരു ഒരെന്നൊന്നര കാഴ്ചതന്നെയാണ്.
ഓപ്പറേഷന്‍ ഐസ് ബ്രഡ്ജ് വര്‍ഷാവര്‍ഷം നടക്കുന്ന നാസയുടെ ഒരു പദ്ധതിയാണ്. ആര്‍ട്ടിക് അന്റാര്‍ട്ടിക്ക് പ്രദേശങ്ങളില്‍ നടത്തുന്ന ഈ സര്‍വെയുടെ ലക്ഷ്യം മഞ്ഞുപാളികളെക്കുറിച്ച് ഖനത്തെക്കുറിച്ചും ചലനത്തെക്കുറിച്ചും പഠിക്കുകയാണ്. ഓപ്പറേഷന്‍ ഐസ് ബ്രഡ്ജിന്റെ ഭാഗമായി അന്റാര്‍ടിക്കയില്‍ നടന്നത്തിയ എയര്‍ സര്‍വെയിലാണ് നിലവില്‍ ഏറ്റവും വലുപ്പമുള്ള ഐസ് ബര്‍ഗിന്റെ അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വരുന്നത്.
[gallery size="full" columns="1" ids="453804,453803,453807,453806,453805,453811,453810,453812,453822,453816,453817,453814,453825,453823,453824,453821,453820,453819,453818,453815,453813,453802"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."