പൂര്‍ണതയില്‍ എത്താതെ കപ്രിക്കാട് അഭയാരണ്യം
പെരുമ്പാവൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ തുറന്ന മൃഗശാലയായി വിഭാവനം ചെയ്ത കപ്രിക്കാട് ആഭയാരണ്യം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് ജനശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ്. എന്നാല്‍ പദ്ധതി ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പൊഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് അഭയാരണ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്നു.
വനംവകുപ്പിന്റെ കീഴിലെ പ്രകൃതി പഠന കേന്ദ്രം (എന്‍.എസ്.സി) കാലടി ഡിവിഷനു കീഴില്‍ പെരിയാര്‍ നദിക്കരയിലുള്ള 133 ഹെക്ടര്‍ വനപ്രദേശത്താണ് 2011ല്‍ അഭയാരണ്യം പദ്ധതി ആരംഭിച്ചത്. ശേഷം വിദേശിയരും സ്വദേശിയരുമായ നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്താറുണ്ട്.
വിശാലമായ വനപ്രദേശത്തെ വിവിധ ഇനം ദേശാടന പക്ഷികളുടെ സാമീപ്യം കപ്രിക്കാടിന്റെ സവിശേഷതയാണ്. കൂടാതെ 142 മ്ലാവുകളും, 136 മാനുകളും, നാല് എന്‍ക്ലേവുകളിലായി ഇവിടെ വസിക്കുന്നു.
2016 ജനുവരിയില്‍ ആറ് ആനകളെ കൂടി അഭയാരണ്യത്തിലേക്ക് കൊണ്ടുവന്നു. എന്നാല്‍ തുടക്കത്തില്‍ വിഭാവനം ചെയ്ത പലപദ്ധതികളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതിനാല്‍ അഭയാരണ്യത്തിന്റെ വളര്‍ച്ച മുരടിച്ച നിലയിലാണ്.
അഭയാരണ്യത്തിലേക്ക് പ്രവേശിക്കുന്ന പാലം ഇടുങ്ങിയതായതിനാല്‍ വലിയ വാഹനങ്ങക്ക് അകത്തേക്ക് പ്രവേശിക്കാന്‍ കളിയാറില്ല. പ്രവേശന കവാടത്തില്‍തന്നെയുള്ള ഈ അപാകത വലിയവാഹനങ്ങളില്‍ എത്തുന്ന സഞ്ചാരികെ ബാധിക്കുന്നു.
കൂടാതെ നാലുകിലോമീറ്റര്‍ നീളത്തില്‍ 250 ഏക്കര്‍ വനമേഖലയുടെ ഒരുവശം പെരിയാര്‍ നദിയാണ്. സ്ഥിരമായി മണ്ണിടിച്ചില്‍ അനുഭപെടുന്ന ഈ പ്രദേശം കെട്ടി സംരക്ഷിക്കാത്തപക്ഷം അപകടസാദ്യതയും പദേശത്ത് ഏറെയാണ്.
അത്യാവശ്യമായി ചെയ്യേണ്ട ഇത്തരം ജോലികള്‍ പൂര്‍ത്തിയാക്കി അഭായാരണ്യത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള വികസനം കൊണ്ടുവരികയും മറ്റ് ഇനങ്ങളില്‍പ്പെട്ട മൃഗങ്ങളെ കൊണ്ടുവന്ന് മൃഗശാല വിപുലീകരിക്കുകയും ചെയ്താല്‍ കേരളത്തിലെ ഏറ്റവും നല്ല പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായമായി അഭയാരണ്യത്തെമാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."