സ്റ്റാര്‍ കെയറിന്റെ നേട്ടം ലോകത്തിന്റെ നെറുകയില്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 191 മുഴകള്‍
കോഴിക്കോട് : ഗര്‍ഭപാത്രത്തിലെ 191 മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ ലോകശ്രദ്ധയില്‍. വീണ്ടും അമ്മയാകണമെന്ന മുപ്പത്തിനാലുകാരിയായ ഒമാന്‍ യുവതിയുടെ ആഗ്രഹം മുന്‍ നിര്‍ത്തി ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യാതെയായിരുന്നു ശസ്ത്രക്രിയ. താക്കോല്‍ദ്വാര രീതിയും പരമ്പരാഗത രീതിയും സമന്വയിപ്പിച്ച ശസ്ത്രക്രിയ നാല് മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
വൈദ്യശാസ്ത്രത്തിന്റെ അപാര സാധ്യതകളും പങ്കെടുത്തവരുടെ ഇഛാശക്തിയും സര്‍വോപരി ദൈവാധീനവുമാണ് ഇത്ര സങ്കീര്‍ണമായ സംരംഭം വിജയത്തിലെത്തിച്ചതെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോക്ടര്‍ അബ്ദുല്‍ റഷീദ് പറഞ്ഞു.
84 മുഴകള്‍ നീക്കം ചെയ്തതാണ് ഇന്ത്യയില്‍ ഇതിനു മുന്‍പ് നടത്തിയിട്ടുള്ള ഇത്തരം ശസ്ത്രക്രിയകളില്‍ ഒന്നാമതായി രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ ഈജിപ്തില്‍ 186 മുഴകള്‍ നീക്കം ചെയ്തതാണ് ഗിന്നസ് ബുക്ക് ഒഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. സ്റ്റാര്‍ കെയറിന്റെ നേട്ടം ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."