ഫരീദ് മുസ്‌ലിയാര്‍ അനുസ്മരണം
മലപ്പുറം: ജീവിതം മുഴുവന്‍ മതപ്രബോധനമേഖലയില്‍ ചെലവഴിച്ച പൊന്മള ഫരീദ് മുസ് ലിയാര്‍ ആദര്‍ശനിഷ്ഠയിലും വ്യക്തിവിശുദ്ധിയിലും അനുകരിക്കപ്പെടേണ്ട മാതൃകയാണെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊന്മളയില്‍ മഊനത്തുല്‍ ഇഖ്‌വാന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച ഫരീദ് മുസ് ലിയാരുടെ ഒമ്പതാമത് ആണ്ടുനേര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി. സമൂഹസിയാറത്തിന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും ഖത്തം ദുആക്ക് നാസര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കി. ടി.എ ഹുസൈന്‍ ബാഖവി ആമുഖ ഭാഷണം നടത്തി.
മൗലിദ് ദിക്ര്‍ ദുആ മജ്‌ലിസിന് എം.ടി അബ്ദുല്ല മുസ് ലിയാര്‍ നേതൃത്വം നല്‍കി. കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, കാളാവ് സൈതലവി മുസ് ലിയാര്‍, മാനു തങ്ങള്‍ പൂക്കോട്ടൂര്‍ ,ശഹീറലി തങ്ങള്‍, സാബിഖലി തങ്ങള്‍, ഹാരിസലിതങ്ങള്‍, ഇസ്മാഈല്‍ മുസ്‌ലിയാര്‍ പാണക്കാട്,അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോഡൂര്‍, സൈത് മുസ് ലിയാര്‍ എളേറ്റില്‍, മുഹമ്മദലി ബാഖവി ഓമശ്ശേരി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, സലീം എടക്കര, ഹംസ റഹ്മാനി ,കെ.ടി ബശീര്‍ ബാഖവി, അബ്ദു റഹ്മാന്‍ ഫൈസി, അശ്‌റഫ് ബാഖവി, അബു മുസ്‌ലിയാര്‍, എ.കെ യൂസഫ് ബാഖവി, ശുഐബ് ഫൈസി, മുഹമ്മദ് ബാഖവി സംസാരിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കെ.ടി അബ്ദുല്‍ കരീം ബാഖവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."