HOME
DETAILS

വിവേചനരഹിത സമൂഹത്തിന് തിരുനബി പാഠങ്ങള്‍ മാതൃകയാക്കണം: ഹൈദരലി ശിഹാബ് തങ്ങള്‍

  
backup
November 18 2017 | 20:11 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b5%87%e0%b4%9a%e0%b4%a8%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%bf

 

മലപ്പുറം: അപകടകരമായ അസന്തുലിതാവസ്ഥയുടെ കാലത്ത് വിവേചനരഹിത സമൂഹസൃഷ്ടിപ്പിനു പ്രവാചകപാഠങ്ങളില്‍ നിന്നും മാതൃകയുള്‍ക്കൊള്ളണമെന്നു സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. പ്രകാശമാണ് തിരുനബി (സ) എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ആചരിക്കുന്ന റബീഅ് കാംപയിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന ജില്ലാ തല മീലാദ് വിളംബര റാലിയോടനുബന്ധിച്ച് നടന്ന മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.
അനാചാരങ്ങളും അതിക്രമങ്ങളും അനീതിയും നിറഞ്ഞുനിന്ന ഒരു സമൂഹത്തെ ഐതിഹാസികമായ ജീവിത വിശുദ്ധിയിലൂടെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു തിരുനബി. ദരിദ്രനെന്നോ സമ്പന്നനെന്നോ, ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ വേര്‍ത്തിരിക്കാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറാനും പാവങ്ങളേയും ദരിദ്രരേയും പ്രത്യേകം പരിഗണിക്കാനും കൈപ്പിടിച്ചുയര്‍ത്താനുമാണ് പ്രവാചകാധ്യാപനം പഠിപ്പിക്കുന്നത്, തങ്ങള്‍ പറഞ്ഞു.
റബീഅ് കാംപയിന്‍ ചെയര്‍മാന്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.


എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയപ്രഭാഷണം നടത്തി. കെ.എ റഹ്മാന്‍ ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി സംസാരിച്ചു.


മേല്‍മുറി കോണോംപാറയില്‍ നിന്ന് വൈകീട്ട് നാലിന് ആരംഭിച്ച റാലിയില്‍ സ്ഥാനവസ്ത്രം ധരിച്ച ആയിരക്കണക്കിന് ആമില സന്നദ്ധസേവന പ്രവര്‍ത്തകര്‍ അണിനിരന്നു. 16 മണ്ഡലങ്ങളുടെ ബാനറിന് പിന്നില്‍ നൂറുക്കണക്കിന് സുന്നി പ്രവര്‍ത്തകറും റാലിയില്‍ പങ്ക് ചേര്‍ന്നു.
റാലിക്ക് കാടാമ്പുഴ മൂസ ഹാജി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സി അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സി.എം കുട്ടി സഖാഫി വെള്ളേരി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.കെ ഹിദായത്തുല്ലാഹ്, ഷഹീര്‍ അന്‍വരി പുറങ്ങ്, നൂഹ് കരിങ്കപ്പാറ, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, പി.കെ ലത്തീഫ് ഫൈസി, അബ്ദുല്‍ മജീദ് ദാരിമി വളരാട്, അബ്ദുല്‍ സലാം ദാരിമി മഞ്ഞപ്പറ്റ, കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍, കെ.ടി കുഞ്ഞിമാന്‍ ഹാജി വാണിയമ്പലം, ചെമ്മല നാണി ഹാജി, ടി.കെ അബ്ദുല്ലകുട്ടി മാസ്റ്റര്‍, എം സുല്‍ഫിക്കര്‍ അരീക്കോട്, ശറഫുദ്ദീന്‍ എടവണ്ണ, കെ.എസ് ഇബ്രാഹീം മുസ്‌ലിയാര്‍, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബൂബക്കര്‍ ഹാജി കോപ്പിലാന്‍, അശ്‌റഫ് മുസ്‌ലിയാര്‍ പറമ്പില്‍ പീടിക, മുസ്തഫ ദാരിമി വള്ളിക്കുന്ന്, എം.എം കുട്ടി മൗലവി, മൊയ്തീന്‍ കുട്ടി ഉമരി, കെ.പി ചെറീത് ഹാജി, കുറ്റാളൂര്‍, അബ്ദുല്‍ ഖാദിര്‍ ഖാസിമി, നാലകത്ത് കുഞ്ഞിപ്പോക്കര്‍, സയ്യിദ് കെ.എന്‍.സി തങ്ങള്‍, പി.പി മൊയ്തുട്ടി ഹാജി, എ മുഹമ്മദ് മുസ്‌ലിയാര്‍ ആലപ്പുഴ, ടി.എ റഷീദ് ഫൈസി പൂക്കരത്തറ, എം റാഫി പെരുമുക്ക്, മുഹമ്മദലി ദാരിമി കരേക്കാട്, കെ.വി ബീരാന്‍ മാസ്റ്റര്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, ഒറ്റകത്ത് അബ്ദു ഹാജി, സയ്യിദ് ഒ.എം.എസ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, എന്‍ അബ്ദുല്ല ഫൈസി വെട്ടത്തൂര്‍, എ.കെ ആലിപ്പറമ്പ്, ജാഫര്‍ ഫൈസി പഴമള്ളൂര്‍, കെ അബൂബക്കര്‍ ഫൈസി, ഹസന്‍ ഫൈസി കാച്ചിനിക്കാട് തുടങ്ങിയവര്‍ നേതൃത്വ നല്‍കി.
കാംപയിന്റെ ഭാഗമായി, മണ്ഡലം പഠന ക്യാംപ്, മേഖലാ മീലാദ് റാലി, പ്രബന്ധ രചന മത്സരം, വീടുകളില്‍ മിഹ്മാനെ മൗലിദ് സദസുകള്‍ നടക്കും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago