HOME
DETAILS

പലിശരഹിത ബാങ്കിങ് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ പ്രതി പിടിയില്‍

  
backup
November 19 2017 | 00:11 AM

%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be


ഫറോക്ക്്: പലിശ രഹിത ബാങ്കിങ് വാഗ്ദാനം നല്‍കി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും സ്വത്തുക്കളും കൈക്കലാക്കി മുങ്ങിയ പ്രതി പൊലിസ് പിടിയില്‍. കൊണ്ടോട്ടി തുറക്കല്‍ സ്വദേശി ജലാലുദ്ദീനാണ് കഴിഞ്ഞ ദിവസം എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തിനു സമീപം വച്ചു പൊലിസ് പിടിയിലായത്. ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം ഫാറൂഖ് ഹോസ്പിറ്റല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ച ലൈഫ്‌ലൈന്‍ ബാങ്കേഴ്‌സ് ഒഫ് മലബാര്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇടപാടുകാരില്‍ നിന്ന് സ്വര്‍ണവും പണവും വാങ്ങിയത്. 2014 നവംബറില്‍ ഇയാള്‍ ഓളിവിലായി.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും കൊച്ചിയില്‍ ഐ.എസ്.എല്‍ ഫുട്‌ബോള്‍ കളി കാണാന്‍ ചെന്നവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കലൂര്‍ സ്റ്റേഡിയത്തിനു പുറത്ത് കടയില്‍വച്ചാണ് ജലാലുദ്ദീനെ കാണുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്നു പാലാരിട്ടം പൊലിസെത്തിയാണ് ഇയാളെ കസ്റ്റിഡിയിലെടുത്തത്. പ്രതിയെ ഇന്നലെ കാസര്‍കോട് പൊലിസിനു കൈമാറി. ഇയാള്‍ക്കെതിരേ മലപ്പുറം, കൊണ്ടോട്ടി, ഫറോക്ക്, പരപ്പനങ്ങാടി, കാസര്‍കോട് എന്നിവിടങ്ങളില്‍ കേസുണ്ട്.
മതചിഹ്നങ്ങളും മതസൂക്തങ്ങളും ദുരുപയോഗം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. ബാങ്കിലെത്തുന്ന ഇടുപാടുകാരെ ആത്മീയ ഉപദേശം നല്‍കിയാണ് വീഴ്ത്തിയിരുന്നത്. സ്വര്‍ണം പണയം വച്ചും മറ്റും ചതിയില്‍പ്പെട്ടവരില്‍ അധികവും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്ത്രീകളാണ്. ഒരു പവന് 10,000 രൂപ വരെയാണ് വായ്പ നല്‍കിയിരുന്നത്. പതിനായിരത്തിന് മുകളില്‍ വായ്പ ആവശ്യമുളളവരുടെ സ്വര്‍ണം സ്ഥാപനം എടുക്കുകയും ഇടപാടുകാര്‍ക്ക് ആവശ്യമായി വരുമ്പോള്‍ അതേ ഡിസൈനിലുളള ആഭരണം 916ല്‍ പണിക്കൂലി ഇല്ലാതെ കൊടുക്കുമെന്നുമായിരുന്നു വാഗ്ദാനം.
ഇടപാടുകാരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതുവരെ തുടക്കത്തില്‍ കാര്യങ്ങളെല്ലാം കൃത്യമായിരുന്നു. ആത്മീയ പരിവേഷവും ഇടപാടുകളിലെ കൃത്യനിഷ്ഠയും കൊണ്ട് കൂടുതല്‍ പേരെ കെണിയില്‍ വീഴ്ത്തിയത്. പണയം വയ്ക്കുന്നവര്‍ക്ക് ഒരു പാസ്ബുക്കില്‍ അടയാളപ്പെടുത്തി നല്‍കുന്നതല്ലാതെ മറ്റു രേഖകളൊന്നും നല്‍കിയിരുന്നില്ല. ഒരു പവന്‍ മുതല്‍ 100 പവന്‍ വരെ പണയം വെച്ചവരുണ്ട്. കല്യാണാവശ്യത്തിനും വീട് നിര്‍മാണത്തിനും മറ്റും നീക്കിവച്ച പണം നൂറിലധികം പേരില്‍ നിന്ന് ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പ് എന്നപേരില്‍ തട്ടിയെടുത്തിട്ടുണ്ട്.
ഇടപാടുകാരില്‍ നിന്നു വാങ്ങിയ സ്വര്‍ണവും ആധാരവും ഉയര്‍ന്ന പലിശയുളള ധനകാര്യസ്ഥാപനങ്ങളില്‍ ഇയാള്‍ പണയം വയ്ക്കുമായിരുന്നു. ഇത്തരത്തില്‍ പണയത്തിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ മുതലുകള്‍ തിരിച്ചെടുക്കാതെ അവധി തെറ്റിയതിനാല്‍ ബാങ്കുകള്‍ റവന്യൂ റിക്കവറിക്കു വിധേയമാക്കി. ഇയാളുടെ അനുജന്‍ ജമാലുദ്ദീനും തട്ടിപ്പിന് കൂട്ട് നിന്നതായി പൊലിസ് പറഞ്ഞു.
തട്ടിപ്പിനിരയായി വീടും പണവും നഷ്ടപ്പെട്ട് ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവവും ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. പെരുമുഖം കള്ളിത്തൊടി സ്വദേശി കുറുമണ്ണില്‍ മുസ്തഫയാണ് ആത്മഹത്യ ചെയ്തത്.
ലൈഫ് ലൈനില്‍ നിക്ഷേപിച്ച ഇദ്ദേഹത്തിന്റെ വീടും സ്വര്‍ണവും വിറ്റ പൈസ തിരികെ നല്‍കാതിരുന്നതാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. മുസ്തഫയുടെ ആത്മഹത്യയോടെയാണ് ബാങ്ക് ഉടമ മുങ്ങിയ വിവരം ഇടപാടുകാര്‍ അറിയുന്നത്. ഇതോടെയാണ് വീടും വീടും പണവും നഷ്ടപ്പെട്ട വഴിയാധാരമായവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പലയിടങ്ങളിലും പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
മുസ്തഫയുടെ മരണത്തിനുത്തരവാദിയായ ജലാലുദ്ദീനെ പിടികൂടണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കാസര്‍കോട് വച്ചു പ്രതി പിടിയിലായെന്നും പൊലിസ് സ്റ്റേഷനില്‍ നിന്നു ചാടി പോയെന്നും വാര്‍ത്തയുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  18 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  19 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago