സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞവേതനം: വിജ്ഞാപനമായി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ഫാര്‍മസികള്‍, സ്കാനിങ് സെന്ററുകള്‍, എക്സ്റേ യൂനിറ്റുകള്‍, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ജീവനക്കാരെ എട്ട് ഗ്രൂപ്പായി തിരിച്ചാണ് വേതനം നിശ്ചയിച്ചത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരംതിരിച്ചിട്ടുണ്ട്. നഴ്സസ് മാനേജര്‍മാര്‍ക്ക് 22650, നഴ്സിങ് സൂപ്രണ്ട് 22090, അസി. നഴ്സിങ് സൂപ്രണ്ട് 21550, ഹെഡ് നഴ്സ് 21020, ട്യൂട്ടര്‍ നഴ്സ് ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ 20550, സ്റ്റാഫ് നഴ്സ് 20000, എ.എന്‍.എം ഗ്രേഡ്1 18570, എ.എന്‍.എം ഗ്രേഡ്2 17680 എന്നിങ്ങനെയാണ് നഴ്സിങ് വിഭാഗത്തിന്റെ അടിസ്ഥാനശമ്പളം.
ആക്ഷേപങ്ങളും നിര്‍ദേശങ്ങളും അഡീഷണല്‍ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും(ഇ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."