ശിവഗിരി എസ്.എന്‍ മിഷന്‍ ആശുപത്രിക്കെതിരേയുള്ള ആരോപണം ആസൂത്രിതമെന്ന്
തിരുവനന്തപുരം: അപകടത്തില്‍പെട്ട് കൊണ്ടുന്ന യുവാവിന് ശിവഗിരി എസ്.എന്‍ മിഷന്‍ ആശുപത്രിയി മതിയായ ചികിത്സ നല്‍കാതെ വിട്ടയച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കരുതിക്കൂട്ടിയുള്ളതാണെന്ന് ആശുപത്രി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നവംബര്‍ ഏഴാം തിയതി വര്‍ക്കല ജവഹര്‍ പാര്‍ക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന സച്ചിന്‍ എന്നയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എസ്.എന്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നെന്ന് ആശുപത്രി ഭാരവാഹികള്‍ അറിയിച്ചു.
രോഗിക്ക് ആവശ്യമായ അടിയന്തര ചികിത്സകളെല്ലാം നല്‍കി. ന്യൂറോസര്‍ജന്റെ സൗകര്യങ്ങള്‍ ലഭ്യമായ അനന്തപുരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണുണ്ടായത്. തുടര്‍ന്ന അനന്തപുരി ആശുപത്രിയിലെത്തിച്ച സച്ചിന്‍ ഒന്‍പതാം തീയതി മരിച്ചു.
എന്നാല്‍ അപകടത്തില്‍പെട്ടയാള്‍ക്ക് ആംബുലന്‍സ് സൗകര്യം ലഭ്യമാക്കിയില്ലെന്നും ചികിത്സ നല്‍കിയില്ലെന്നുമാരോപിച്ച് കുറച്ചുപേര്‍ ആശുപത്രിയില്‍ എത്തി ജീവനക്കാരെ മര്‍ദിക്കുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ആശുപത്രി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."