HOME
DETAILS
MAL
മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് പ്രതിഷേധം മാത്രം: മന്ത്രി കെ.രാജു
backup
November 19 2017 | 00:11 AM
കൊട്ടാരക്കര: തോമസ് ചാണ്ടി വിഷയത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നത് പ്രതിഷേധം അറിയിക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്നും ഇതിനെ ബഹിഷ്കരണമായി ചിത്രീകരിക്കേണ്ടെന്നും മന്ത്രി കെ.രാജു. പാര്‍ട്ടി തീരുമാനമാണ് മന്ത്രിമാരായ ഞങ്ങള്‍ നടപ്പിലാക്കിയത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെ പാര്‍ട്ടി നേതാവ് കെ.ഇ.ഇസ്മയില്‍ ഒന്നും പറഞ്ഞിട്ടില്ല.
പാര്‍ട്ടി തീരുമാനം എല്ലാവരേയും അറിയിച്ചിട്ടുണ്ടാകുമെന്നാണു വിശ്വാസം. പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്തല്ല പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കുന്നത്. ആ വഴിയുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടാകും. എന്നാല്‍ പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."