HOME
DETAILS
MAL
ആസ്ത്രേലിയന്‍ തെര. അന്താരാഷ്ട്ര നിരീക്ഷകനായി വി.മുരളീധരന്
backup
November 19 2017 | 00:11 AM
തിരുവനന്തപുരം: ആസ്ത്രേലിയണ്ടയിലെ തെരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകരിലൊരാളായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരനും. ഓസ്ട്രേലിയയിലെ ലിബറല്‍ നാഷണല്‍ പാര്‍ട്ടിയുടെ ക്ഷണപ്രകാരം ബി.ജെ.പി കേന്ദ്രഘടകമാണ് തങ്ങളുടെ പ്രതിനിധിയായി വി.മുരളീധരനെ നിയോഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ പ്രമുഖ പാര്‍ട്ടി പ്രതിനിധികളെ ലിബറല്‍ നാഷണല്‍ പാര്‍ട്ടി നിയോഗിച്ചത്. ഇന്ത്യയില്‍ നിന്ന് വി.മുരളീധരന് മാത്രമാണ് പങ്കെടുക്കുന്നത്. 21ന് മുരളീധരന് ബ്രിസ്ബെയിനിലെത്തും. 26ന് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."