പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സമരത്തിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നാലുമാസമായി പെന്‍ഷന്‍ വിതരണം നടത്താത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ മുതല്‍ രണ്ടുവര്‍ഷത്തേക്ക് പെന്‍ഷന്‍ നല്‍കാനുള്ള തുക, യാത്രാ സൗജന്യങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 211 കോടി രൂപ, ഗ്രാന്റായി 790 കോടി രൂപ, നവീകരണ പദ്ധതികള്‍ക്ക് 90 കോടി രൂപ, കിഫ്ബിയില്‍ നിന്നുള്ള ധനസഹായം 831 കോടി രൂപ എന്നിങ്ങനെ ആകെ 1922 കോടി രൂപയുടെ സഹായം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. കെ.എസ്.ആര്‍.ടി.സിക്കായി ജീവിതം ഹോമിച്ചവര്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായാണ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചിനൊരുങ്ങുന്നത്. 22ന് രാവിലെ 11ന് നടക്കുന്ന മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."