HOME
DETAILS

കെ.ബി.പി.എസ്. എം.ഡി. സ്ഥാനത്തുനിന്ന് തച്ചങ്കരിയെ മുഖ്യമന്ത്രി വെട്ടി

  
backup
November 19 2017 | 00:11 AM

%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4


തിരുവനന്തപുരം: അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ ഉള്‍പ്പെടെ അന്വേഷണം നേരിടുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിയെ ഒടുവില്‍ മുഖ്യമന്ത്രി കൈവിട്ടു. കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി(കെ.ബി.പി.എസ്) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് കഴിഞ്ഞദിവസം തച്ചങ്കരിയെ സര്‍ക്കാര്‍ നീക്കിയത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജര്‍മന്‍ കമ്പനിയില്‍നിന്ന് വന്‍ വിലയുള്ള അച്ചടിയന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ച നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഗ്‌നിശമനസേനയുടെ തലവന്‍ കൂടിയായ തച്ചങ്കരി കെ.ബി.പി.എസിന്റെ അധികച്ചുമതലയാണ് വഹിച്ചുവന്നത്. തച്ചങ്കരിക്ക് പകരം 2011ലെ ഐ.പി.എസ് ഓഫിസറായ കെ.കാര്‍ത്തികിനെ നിയമിച്ചിട്ടുണ്ട്. തന്നെ പുറത്താക്കിയതല്ലെന്നും തന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആ ഉത്തരവാദിത്വത്തില്‍നിന്ന് സ്വയം ഒഴിയുകയായിരുന്നെന്നും തച്ചങ്കരി പ്രതികരിച്ചു. അഞ്ചര വര്‍ഷമായി താന്‍ എം.ഡിയായി തുടരുകയാണ്. പാഠപുസ്തകങ്ങളുടെ മൂന്നാം വാല്യം അച്ചടിച്ച് തീര്‍ന്നതിനെ തുടര്‍ന്ന് അധികച്ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് താന്‍ തന്നെയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും തച്ചങ്കരി വെളിപ്പെടുത്തി.
ജര്‍മനിയിലെ ബെര്‍ലിനില്‍ അന്താരാഷ്ട്ര എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് കോടികള്‍ വിലവരുന്ന അച്ചടിയന്ത്രം വാങ്ങുന്നതിന് അത് നിര്‍മിക്കുന്ന കമ്പനിയുമായി തച്ചങ്കരി ചര്‍ച്ച നടത്തിയത്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണം ആരംഭിച്ചിരുന്നു. തച്ചങ്കരിക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറിവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ.ബി.പി.എസ് സന്ദര്‍ശിക്കുകയും ജര്‍മന്‍ കമ്പനിയുമായി തച്ചങ്കരി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ കണ്ടെടുക്കുകയും ചെയ്തു. മാത്രമല്ല കെ.ബി.പി.എസിലെ വിവിധ സംഘടനകളും തച്ചങ്കരിക്കെതിരേ പരാതി ഉന്നയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  6 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  6 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  6 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  6 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  6 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  6 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  6 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  6 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  6 days ago