അഴിമതിക്ക് വഴങ്ങാത്ത സംസ്കാരം വളര്‍ത്തണം: മുഖ്യമന്ത്രി
അഗളി : കേരളത്തില്‍ അഴിമതിക്കു വഴങ്ങാത്ത സംസ്കാരം വളര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പലവിധ ജീവിതപ്രശ്നങ്ങളുമായി സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവരുത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അഗളി മിനി സിവില്സ്റ്റേഷന് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു മേശം സമീപനമുണ്ടായാല്‍ ജനങ്ങള്‍ പരാതിപ്പെടണം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് അഴിമതിയടക്കമുള്ള വീഴ്ചകള്‍ ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാവും. സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായും ജനസൗഹൃദമാവണം. ഓഫിസുകളില്‍ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അരുതാത്ത പ്രവണത സഹപ്രവര്‍ത്തകരില്‍ കണ്ടാല്‍ അത് വിലക്കണം.
സംസ്ഥാനത്ത് ഏറെക്കുറെ അഴിമതി ഇല്ലാതായി. അഴിമതിരഹിത സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഫയല്‍ ഒരു ഉദ്യാഗസ്ഥന്റെ കൈവശം എത്രനാള്‍ ഇരിക്കുന്നുവെന്നറിയുന്ന സംവിധാനം ഉടന്‍ നിലവില്‍ വരും. കൈയില്‍ എത്തുന്ന ഫയല്‍ നീക്കുന്നതില്‍ കാലതാമസം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് അധ്യക്ഷനായി.അട്ടപ്പാടിയില്‍ ഈയടുത്തുണ്ടായ ഉരുള്‍പൊട്ടലുണ്ടായ നാശനഷ്ട കണക്കുകള്‍ സംബന്ധിച്ച് വില്ലേജ്-താലൂക്ക്തല റിപ്പോര്‍ട്ടുകള്‍ കിട്ടിയാലുടന്‍ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി നഷ്ടപരിഹാരം നല്‍കുമെന്ന് ചന്ദ്രശഖരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."