HOME
DETAILS

ഇടതു കലഹം സംസ്ഥാനഭരണം സ്തംഭിപ്പിക്കുന്നു: രമേശ് ചെന്നിത്തല

  
backup
November 19 2017 | 00:11 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%95%e0%b4%b2%e0%b4%b9%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%8d


കൊച്ചി: ഇടതുമുന്നണി കലഹമുന്നണിയായി മാറിക്കഴിഞ്ഞെന്നും സംസ്ഥാനത്ത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
പടയൊരുക്കം യാത്രയുടെ ഭാഗമായി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. പരസ്പരവിശ്വാസവും ഐക്യവും ഇല്ലാതെ മുന്നോട്ടുപോകുന്ന ഒരു മുന്നണിക്ക് എങ്ങനെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ വിഷയങ്ങളിലും സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു. മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലും മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും വിശ്വാസമില്ല.ഈ സാഹചര്യത്തില്‍ എങ്ങനെ ഭരണം മുന്നോട്ടുപോകും ജനകീയ പ്രശ്‌നങ്ങള്‍ വിസ്മരിക്കപ്പെടുന്നു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം ഒന്നിലും നടപടിയുണ്ടാകുന്നില്ല. റേഷന്‍ വിതരണം അവതാളത്തിലായി. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയതിന്റെ പേരില്‍ 450 തസ്തികകള്‍ വേണമെന്ന് ഭക്ഷ്യമന്ത്രി പറയുന്നു. എന്നാല്‍ ഒരു തസ്തികയും അനുവദിക്കാന്‍ ധനമന്ത്രി തയാറാകുന്നില്ല.
വിലക്കയറ്റം നേരിടാന്‍ നടപടി വേണമെന്ന് ഭക്ഷ്യമന്ത്രി പറയുമ്പോള്‍ അതിനാവശ്യമായ ഫണ്ട് നല്‍കാന്‍ ധനവകുപ്പ് തയാറാകുന്നില്ല. ഇതെല്ലാം കാണിക്കുന്നത് സി.പി.എം- സി.പി.ഐ തര്‍ക്കം ഭരണത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ്.
പി.വി.അന്‍വര്‍ എം.എല്‍.എയുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. സംസ്ഥാനത്ത് നിലവിലുള്ള ഭൂനിയമ ചട്ടങ്ങളും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങളും ലംഘിച്ച് പരിസ്ഥിതിലോല പ്രദേശത്ത് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ച് എല്ലാ നിയമങ്ങളും ലംഘിച്ചിരിക്കുകയാണ് പി.വി.അന്‍വര്‍. നികുതിവെട്ടിപ്പ് നടത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും എം.എല്‍.എയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.
തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എടുത്ത നിലപാട് സി.പി.ഐ ജോയ്‌സ് ജോര്‍ജിന്റെ കാര്യത്തില്‍ എടുക്കുന്നില്ല. സി.പി.ഐ കള്ളക്കളി നടത്തരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നതാണ് അദ്ദേഹത്തിന്റെ സമീപനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് വിശ്വാസം വിദേശ മാധ്യമപ്രവര്‍ത്തകരെയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വീര്യവും ശൗര്യവുമൊക്കെയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago