HOME
DETAILS
MAL
മെഡിക്കല്‍ കോഴ: മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ കേസ്
backup
November 19 2017 | 00:11 AM
ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് മുന്‍ ഹൈക്കോടതി ജഡ്ജി കെ.എം.ഖുദ്ദൂസിക്കെതിരേ എന്‍ഫോഴ്സ്മെന്റ് കേസ്. കോഴയുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര് പ്രകാരമാണ് കേസ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതിയില്ലാത്ത ലഖ്നൗ ആസ്ഥാനമായുള്ള പ്രസാദ് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കോടതിയെ സ്വാധീനിച്ച് അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങിയതായാണ് കേസ്. മെഡിക്കല്‍ കോളജ് അധികൃതരോട് മൂന്ന് കോടി ആവശ്യപ്പെട്ടതായാണ് ആരോപണം. സി.ബി.ഐ അറസ്റ്റിനു ശേഷം ജാമ്യത്തിലിരിക്കെയാണ് എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 20 നായിരുന്നു സി.ബി.ഐ ഖുദ്ദൂസിയടക്കം ആറു പേര്‍ക്കെതിരേ വിഷയത്തില്‍ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."