HOME
DETAILS

ഇന്ത്യയില്‍ 732 ദശലക്ഷം പേര്‍ക്കും ടോയ്‌ലറ്റ് ഇല്ല

  
backup
November 19 2017 | 03:11 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-732-%e0%b4%a6%e0%b4%b6%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b0


ന്യൂഡല്‍ഹി: ഇന്ത്യയില്‍ 732 ദശലക്ഷം പേര്‍ക്കും ടോയ്‌ലറ്റ് സൗകര്യമില്ല. 132 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയില്‍ കൂടുതലാണിത്. ഔട്ട് ഓഫ് ഓര്‍ഡര്‍: ദി സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്‌സ് ടോയ്‌ലറ്റ്‌സ്- 2017 എന്ന തലക്കെട്ടില്‍ വാട്ടര്‍ എയ്ഡ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ടോയ്‌ലറ്റ് സൗകര്യമില്ലാത്തവരില്‍ 355 ദശലക്ഷംപേരും സ്ത്രീകളാണ്. ഇവരെല്ലാം വരിവരിയായി നിന്നാല്‍ നാലുതവണ ഭൂമിയെ വലംവയ്ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. 2015- 2016 വര്‍ഷത്തില്‍ നടത്തിയ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേപ്രകാരമുള്ള കണക്കാണിത്. സര്‍വേയില്‍ 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് പരിഗണിച്ചത്. ഏറ്റവും കൂടുതല്‍പേര്‍ തുറസ്സായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്ന പത്തുരാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.
2000ല്‍ 78 ശതമാനം ഇന്ത്യക്കാര്‍ക്കും മലവിസര്‍ജനം നടത്താനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇത് 56 ശതമാനമായി കുറയ്ക്കാന്‍ ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ട്. 2014 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവച്ച സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി 52 ദശലക്ഷം പേര്‍ക്ക് ശുചിമുറി നിര്‍മിച്ചുനല്‍കിയിരുന്നു.
തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നത് മൂലം അതിസാരം പടര്‍ന്നുപിടിക്കുകയാണ്. ഈ രോഗംമൂലം പ്രതിവര്‍ഷം അഞ്ചുവയസ്സിനു താഴെയുള്ള 60,700 കുട്ടികള്‍ മരിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണമായ രണ്ടാമത്തെ മാരകമായ രോഗമാണ് അതിസാരം. ഇന്ത്യയില്‍ ശിശുമരണനിരക്ക് കൂടുതലുള്ളത് ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, അസം, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്.
ഇന്ത്യയില്‍ തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നത് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് 98.1 പേര്‍ക്കും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാണ്. ദേശീയ ശരാശരിയുടെ (48.8 ശതമാനം) ഇരട്ടിയിലേറെ വരുമിത്. കേരളത്തിനുപിന്നില്‍ സിക്കിം (88.2), മിസോറം (83.5), പഞ്ചാബ് (81.5), ഹരിയാന (79.2) എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള അഞ്ചുസംസ്ഥാനങ്ങള്‍ ജാര്‍ഖണ്ഡ് (24.4), ബിഹാര്‍ (25.2), ഒഡിഷ (29.4), ഛത്തിസ്ഗഡ് (32.7), മധ്യപ്രദേശ് (32.7) എന്നിവയാണ്. സര്‍വേയില്‍ തുറസ്സായസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്ന സംസ്ഥാനങ്ങളില്‍ അതിസാരംപോലുള്ള അസുഖങ്ങള്‍ കൂടിയതായും കണ്ടെത്തി. ടോയ്‌ലറ്റ് സൗകര്യം കൂടുതലുള്ള കേരളത്തില്‍ 3.4 ശതമാനം പേര്‍ക്കാണ് അതിസാരവുമായി ബന്ധപ്പെട്ട രോഗമുള്ളത്. സംസ്ഥാനത്ത് ഈ അസുഖമുള്ള ഗര്‍ഭിണികളുടെ തോത് 22.6 ശതമാനം ആണ്. ടോയ്‌ലറ്റ് സൗകര്യങ്ങളില്‍ മുമ്പിലുള്ള സിക്കിമില്‍ ഇത് 3.4- 22.6, മിസോറമില്‍ 7.6- 23.6, പഞ്ചാബില്‍ 6.6- 26.6, ഹരിയാനയില്‍ 7.7 - 55 ആണ്. ടോയ്‌ലറ്റ് സൗകര്യം കുറവുള്ള ജാര്‍ഖണ്ഡ് (6.9, 62.6), ബിഹാര്‍ (10.4, 58.3), ഒഡളഷ (29.4, 47.6), ഛത്തിസ്ഗഡ് 9.1, 41.5), മധ്യപ്രദേശ് (9.5, 54.6 ) എന്നീ സംസ്ഥാനങ്ങളില്‍ ഈ അസുഖം കൂടിയതും കാണാം. ഗ്രാമീണമേഖലകളിലെ 23 ശതമാനം പെണ്‍കുട്ടികളും പാതിവഴിക്കു സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ കാരണം ആര്‍ത്തവവും അതുമായി ബന്ധപ്പെട്ടുള്ള അസൗകര്യങ്ങളുമാണെന്നും സര്‍വേയില്‍ കണ്ടെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  18 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  18 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  18 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  18 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  18 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  18 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago