തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുത്തത് ഒറ്റക്കെട്ടായി: കാനം രാജേന്ദ്രന്
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്‍.ഡി.എഫ് യോഗത്തിലെടുത്ത തീരുമാനമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നു മടങ്ങിയെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്തതല്ല, പങ്കെടുക്കാതിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐയില്‍ ഭിന്നതയില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് യോഗത്തില്‍ താനും പന്ന്യന്‍ രവീന്ദ്രനും കെ.ഇ ഇസ്മയിലും പങ്കെടുത്തതാണ്. യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് രാജിക്കാര്യത്തില്‍ നടപടിയെടുത്തത. ഇതുസംബന്ധിച്ച് കെ.ഇ ഇസ്മയില്‍ മറിച്ച് പറഞ്ഞതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.
സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചെന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിനും കാനം മറുപടി നല്കി. എന്താണ് മുന്നണി മര്യാദയെന്ന കാര്യത്തില്‍ ചര്‍ച്ച വേണമെന്നാണ് അദ്ദേഹം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."