ഒറ്റയ്ക്കു നിന്നാല്‍ എന്താകുമെന്ന് കണ്ടറിയാം: ആനത്തലവട്ടത്തിന് കാനത്തിന്റെ മറുപടി
തിരുവനന്തപുരം: സി.പി.ഐക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒറ്റയ്ക്കുനിന്നാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്ന് കാനം പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയില്‍ പോകുമെന്ന് അറിയില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന് ഇന്നലെ പ്രതികരിച്ചത്. ചാമ്പ്യന്മാര് തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുകയാണ്. തോളത്തിരുന്ന് ചെവികടിക്കുന്ന പണിയാണ് സി.പി.ഐ നടത്തുന്നത്. അവര്‍ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വലിയവായില്‍ സംസാരിക്കുന്ന സി.പി.ഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. സോളാര്‍ സമരം അവസാനിപ്പിച്ചത് ഒത്തുകളിയാണെന്ന് അന്ന് സി.പി.ഐ ആരോപിച്ചിരുന്നു. എന്നാല്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സി.പി.ഐ എന്തു പറയുന്നുവെന്നും തോമസ് ചാണ്ടിയെ പിണറായി എന്തിന് സംരക്ഷിക്കണമെന്നും ആനത്തലവട്ടം ആനന്ദന് ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."