HOME
DETAILS

സഊദി വനിതകള്‍ക്ക് ഇനി വാഹന റിപ്പയറിങ് പരിശീലനവും

  
backup
November 19 2017 | 07:11 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%be

ജിദ്ദ: സഊദിയില്‍ വനിതകള്‍ക്ക് വാഹന റിപ്പയറിങ് പരിശീലനം നല്‍കുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പരിശീലനം നല്‍കുന്നത്. അതേ സമയം ഒരു ലക്ഷം വനികള്‍ക്ക് ടാക്‌സി ഡ്രൈവര്‍മാരായി തൊഴില്‍ നല്‍കുമെന്നും പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ കരീം അറിയിച്ചു.

സഊദിയില്‍ ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി ലഭിക്കുക. ടാക്‌സി ഡ്രൈവര്‍മാരാകാന്‍ നിരവധി വനിതകള്‍ ഇതിനകം അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ പ്രവിശ്യകളിലുമുള്ള യുവതികള്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ലഭിക്കുന്നതിന് വിവിധ കമ്പനികള്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.

കരീം കമ്പനിക്കു കീഴില്‍ ടാക്‌സി ഡ്രൈവര്‍മമാരായി ജോലി ചെയ്യുന്നതിന് ഇതിനകം തന്നെ ആയിരക്കണക്കിന് യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി കമ്പനിയിലെ വനിതാ ട്രെയിനര്‍ റനീം അല്ലഹാം പറഞ്ഞു.

അതേസമയം, അടിയന്തിര ഘട്ടങ്ങളില്‍ വാഹനങ്ങളുടെ തകരാറുകള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനാണ് ഓട്ടോമൊബൈല്‍ റിപ്പയറിംഗില്‍ പരിശീലനം നല്‍കുന്നതെന്ന് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രൈനിംഗ് കോര്‍പറേഷന്‍ ഗവര്‍ണര്‍ അഹമദ് ബിന്‍ ഫഹദ് അല്‍ ഫുഹൈദ് പറഞ്ഞു.

അടിയന്തരിര സാഹചര്യങ്ങളില്‍ പരിഹരിക്കേണ്ട അറ്റകുറ്റ പണികളില്‍ ബോധവത്ക്കരണവും പ്രായോഗിക പരിശീലനവും നല്‍കും. ഇതിനായി വനിതകള്‍ക്ക് മാത്രമായി പ്രത്യേക കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കും. കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തേണ്ട വിവിധ വിഷയങ്ങളും പരിശീലനത്തിനുളള അടിസ്ഥാന സൗകര്യങ്ങളും തയ്യാറായി വരുകയാണ്.

അടുത്ത ജൂണ്‍ മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനാണ് തീരുമാനിച്ചിട്ടുളളത്. ഇതിനുളള നടപടിക്രമങ്ങള്‍ ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രൈനിംഗ് കോര്‍പറേഷന്റെ പുതിയ പരിശീലന പദ്ധതി സ്വാഗതാര്‍ഹമാണെന്ന് സഊദിയിലെ വനിതകള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏതൊക്കെ കേന്ദ്രങ്ങളിലാണ് പരിശീലനം ആരംഭിക്കുന്നത് എന്നത് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വനിതകള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago