HOME
DETAILS

വീരപുത്രന്‍

  
backup
November 19 2017 | 22:11 PM

abdurahiman-sahib-vidhaprabhaatham-spm

രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ആദര്‍ശധീരത എന്ന വാക്ക് ഉപയോഗിക്കുമ്പോഴെല്ലാം പഴയ തലമുറയുടെ മനസില്‍ ആദ്യം വരുന്ന പേരാണ് അദ്ദേഹത്തിന്റേത്.
ജനനം കൊടുങ്ങല്ലൂരാണെങ്കിലും കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.1898 കൊടുങ്ങല്ലൂരിലെ കറുകപ്പാടത്ത് പുന്നക്കച്ചാലില്‍ അബ്ദുറഹ്മാന്റെയും അയ്യാരില്‍ കൊച്ചയിശുമ്മയുടെയും മകനായി ജനിച്ചു. മെട്രിക്കുലേഷന്‍ വരെയുള്ള പഠനം വീട്ടിലിരുന്നായിരുന്നു. പിന്നീട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലും മദ്രാസ് പ്രസിഡന്‍സി കോളേജിലും പഠിച്ചു. മദ്രാസില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അലിഗഡ് സര്‍വകലാശാലയില്‍ ചരിത്രം ഐച്ഛികമായെടുത്ത് അദ്ദേഹം ഉപരിപഠനം നടത്തി. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബിക്, ഉറുദു,തമിഴ് ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടി. മലബാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുന്‍കൈ എടുത്തവരില്‍ പ്രമുഖനാണ് അദ്ദേഹം.

ഖിലാഫത്തിന്റെ നേതൃത്വത്തില്‍

1921 ഏപ്രിലില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ സമ്മേളനത്തിലൂടെയാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ കേരള രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുകയും ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാടിനെ ബ്രിട്ടീഷ് രാജില്‍ നിന്നു മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചു.1921 ലെ മലബാര്‍ സമര കാലത്ത് ബ്രിട്ടീഷ് പട്ടാളം നരനായാട്ടുനടത്തി. മലബാറിലൊന്നടങ്കം ദാരിദ്ര്യവും പട്ടിണിയും ക്ഷാമവും മാത്രം. കോണ്‍ഗ്രസ്, ഖിലാഫത്ത് നേതാക്കള്‍ക്കൊപ്പം നാടിന് തെല്ല് ആശ്വാസം പകരാന്‍ റഹ്മാന്‍ സാഹിബ് ഓടി നടന്നു.
നാടിന്റെ ദയനീയാവസ്ഥയെക്കുറിച്ച് അദ്ദേഹം കലക്ടര്‍ക്കു കത്തെഴുതി. നാട്ടുകാരോടു നീതി കാട്ടുന്നതിനു പകരം കത്തെഴുതിയ സാഹിബിനെ അകത്താക്കുകയാണ് കലക്ടര്‍ ചെയ്തത്. രണ്ടു കൊല്ലത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ടു അദ്ദേഹം. പിന്നെ ബെല്ലാരി ജയിലിലേക്കയച്ചു. ജയിലിലും അദ്ദേഹം അടങ്ങിയിരുന്നില്ല. തടവുകാരെ സംഘടിപ്പിച്ച് പലവിധ സമരങ്ങള്‍ നടത്തി.
തടവുകാരുടെ പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. 1923 ഓഗസ്റ്റ് ഒന്‍പതിന് അബ്ദുറഹ്മാന്‍ സാഹിബ് ജയില്‍ മോചിതനായി.


നേതാജിയുടെ അനുയായി

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കേരളത്തില്‍ നിന്നുള്ള സമാനതകളില്ലാത്ത നേതാവായിരുന്നു അബ്ദുറഹ്മാന്‍ സാഹിബ്. കോണ്‍ഗ്രസിലെ ഇടതുപക്ഷവാദിയായ സാഹിബിന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ഉറ്റ ബന്ധമുണ്ടായിരുന്നു.1938-40-ല്‍ സാഹിബ് കെ.പി.സി.സി പ്രസിഡന്റായി. ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു അന്നു സെക്രട്ടറി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ സാഹിബ് ഫോര്‍വേഡ് ബ്ലോക്കുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. ഫോര്‍വേഡ് ബ്ലോക്കിന്റെ കേരള ഘടകം പ്രസിഡന്റായി. നേതാജിയുടെ അറസ്റ്റിനു പിന്നാലെ 1940 ജൂലൈ മൂന്നിന് രാജ്യരക്ഷാ നിയമം 26-ാം വകുപ്പനുസരിച്ച് സാഹിബ് അറസ്റ്റ് ചെയ്യപ്പെട്ടു. അഞ്ചു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം ഇദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടി വന്നത് മലബാറിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെയായിരുന്നു. ഇതിനോടകം ശക്തി പ്രാപിച്ചിരുന്ന മുസ്‌ലിം ലീഗിന്റെ ഇന്ത്യാ-വിഭജന വാദത്തെ അനുകൂലിക്കാത്തതിനാല്‍ ഇദ്ദേഹത്തിന് അവരുടെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. എങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനിന്ന സാഹിബിന് കേരളത്തിലെ മുസ്‌ലിംകളില്‍ വലിയൊരു വിഭാഗത്തെ ദേശീയ ധാരയില്‍ നിലനിര്‍ത്തുവാന്‍ കഴിഞ്ഞു. സാഹിബിന്റെ കാല്‍ നൂറ്റാണ്ടു നീണ്ട പൊതുജീവിതത്തില്‍ എട്ടു കൊല്ലക്കാലം കാരാഗൃഹ ജീവിതമായിരുന്നു. രണ്ടാംലോക മഹായുദ്ധാനന്തരം ജയില്‍ മോചിതനായ അദ്ദേഹം കേരളത്തിലെ അവസാന തടവുകാരനാണ്.
1945 നവംബര്‍ 23-ന് കൊടിയത്തൂരില്‍ ഒരു യോഗത്തില്‍ പ്രസംഗിച്ചു മടങ്ങവെ വഴിയില്‍ തളര്‍ന്നുവീണു മരിക്കുകയായിരുന്നു സാഹിബ്.
പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറക്കിയ മലയാള ചലച്ചിത്രം വീരപുത്രന്‍, എന്‍.പി. മുഹമ്മദ് രചിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍ -ഒരു നോവല്‍ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ളതാണ്. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരായി കേരളത്തില്‍ നടന്ന വിപ്ലവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.


അല്‍ അമീന്‍

ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ ഒരു പത്രം ആവശ്യമാണെന്നു മനസിലാക്കിയ സാഹിബ് 1923 ഡിസംബര്‍ 12-ന് മഹാകവി വള്ളത്തോളിന്റെ ആശംസയുമായി സാഹിബിന്റെ പത്രാധിപത്യത്തില്‍ അല്‍ അമീന്‍ എന്ന ദേശീയ പത്രം തുടങ്ങി. ദേശീയ പ്രസ്ഥാനത്തിന്റെ ജിഹ്വയായി മാറിയ ഈ പത്രം ഹിന്ദു-മുസ് ലിം ഐക്യം ഊട്ടി ഉറപ്പിക്കുന്നതിലും ഏറെ ശ്രദ്ധിച്ചു. അക്കാലത്ത് മലബാറില്‍ നിന്നും മുസ്‌ലിംകളെ ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് കുടികിടപ്പുകാരായി കൊണ്ടുപോയിരുന്നു.
അവരുടെ കഷ്ടപ്പാടുകള്‍ക്കെതിരേ ഇദ്ദേഹം സമരം സംഘടിപ്പിച്ചു. ദരുതിമനുഭവിക്കേണ്ടി വന്ന മുസ്‌ലിംകള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കാനും മുസ്‌ലിം ബഹുജനങ്ങളെ ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിക്കാനും ജീവിതകാലം മുഴുവന്‍ അദ്ദേഹം ഉഴിഞ്ഞുവച്ചു. അദ്ദേഹത്തെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ ആവുന്നതെല്ലാം നോക്കി. കോഴിക്കോട്ടു നടന്ന ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തപ്പോള്‍ കഠിനമായ മര്‍ദനങ്ങള്‍ക്ക് അദ്ദേഹം വിധേയനായി.
സ്വന്തം സഹപ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ സഹകരണം പോലും അദ്ദേഹത്തിന് കിട്ടിയിരുന്നില്ല.1930 ലെ നിയമലംഘന പ്രസ്ഥാനത്തില്‍ മുസ് ലിം യുവാക്കള്‍ ധാരാളം പങ്കെടുത്തുവെന്നതും1937-ല്‍ ഏറനാട്, വള്ളുവനാട് നിയോജക മണ്ഡലത്തില്‍ നിന്ന് മദിരാശി അസംബ്ലിയിലേക്ക് എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടുവെന്നതും സാഹിബ് അന്നാട്ടില്‍ എത്രമാത്രം ജനപ്രിയനായിരുന്നുവെന്നത് തെളിയിക്കുന്നു. ഭരണകൂടവും യാഥാസ്ഥിതികരും അല്‍ അമീന്‍ പത്രത്തെ നിരന്തരം എതിര്‍ത്തു. ബ്രിട്ടീഷ് ഭരണാധികാരികളുടെ താക്കീതനുസരിച്ച് 1939-ല്‍ പത്ര പ്രസിദ്ധീകരണം നിര്‍ത്തിവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago