വിദ്യാര്‍ഥിനിയെ ഹിജാബ് വലിച്ചൂരി അധ്യാപകന് അപമാനിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിര്‍ജിനിയയില്‍ മുസ്ലിം വിദ്യാര്‍ഥിനിയെ ഹിജാബ് അധ്യാപകന് വലിച്ചൂരി അപമാനിച്ചു. വിര്‍ജിനിയയിലെ ലെയ്ക് ബ്രാഡോക്ക് ഹൈസ്കൂളിലായിരുന്നു സംഭവം. സഹപാഠികളുമായി സംസാരിച്ചിരിക്കെ അവിടെ വന്ന് അധ്യാപകന് ഹിജാബ് വലിച്ചൂരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥിനിയുടെ ഹിജാബ് ഊരിയ ശേഷം 'ഹായ്, നിന്റെ തലമുടി കാണാന്‍ എന്തു രസം' എന്നും മറ്റൊമൊക്കെ പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി വിദ്യാര്‍ഥി കുറ്റപ്പെടുത്തി. തുടര്‍ന്ന് സ്കൂളിലെ റെസ്റ്റ് റൂമിലേക്ക് ഓടിയ വിദ്യാര്‍ഥിനി രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അധ്യാപകന്റെ നടപടി നിരുത്തരവാദപരമായെന്നും സംഭവത്തില്‍ അദ്ദേഹം മാപ്പുപറഞ്ഞതായും സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡെവിഡ് തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."