ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചു
ദോഹ: ഭാരതത്തിന്റെ സമസ്ത മേഖലയിലും വികസന കുതിപ്പിന് ധീരമായ നേതൃത്വം നല്‍കിയ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസ പുത്രിയായിരുന്നുവെന്ന് കെ പി സി സി മെമ്പര്‍ അഡ്വ. ഐ മൂസ പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഐ സി സിയില്‍ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജോണ്‍ ഗില്‍ബെര്‍ട് അധ്യക്ഷത വഹിച്ച യോഗം ഒ ഐ സി സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് യുവിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നഈം മുല്ലുങ്ങല്‍ ,ഒ ഐ സി സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് കണ്ണങ്കര ,ഇന്‍കാസ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പുറായില്‍ ,നിയാസ് കണ്ണൂര്‍ , കരീം നടക്കല്‍ ആശംസാ പ്രസംഗം നടത്തി .
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാംപയിന്റെ ഉദ്ഘാടനം മൊയ്തു പാറേമ്മല്‍ നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും അബ്ദുല്‍ വഹാബ് മലപ്പുറം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."