HOME
DETAILS
MAL
ഒഡീഷയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; രണ്ടു മാസത്തിനിടെ പത്തു പേര്
backup
November 20 2017 | 05:11 AM
ബുധനേശ്വര്‍: കൃഷി നഷ്ടത്തെ തുടര്‍ന്ന് ഒഡീഷയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ഒക്ടോബര്‍ മുതല്‍ പത്താമത്തെ കര്‍ഷകനാണ് ഒഡീഷയില്‍ ജീവനൊടുക്കുന്നത്.
ബാലസോര്‍ ജില്ലയിലെ ഭാന്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ജിതേന്ദ്രബിശ്വാല് ആണ് വിഷം കഴിച്ച് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തത്. മൂന്നേക്കര്‍ സ്ഥലത്താണ് ഇയാള്‍ കൃഷിയിറക്കിയിരുന്നത്. കാലം തെറ്റി വന്ന മഴയും മറ്റും മൂലം കൃഷി നശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്തെ മറ്റൊരു കര്‍ഷകനും ആത്മഹത്യ ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനുളഅള നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചു.
farmer suicide, Odisha, crop loss
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."