തിയേറ്ററുകളിലെ ദേശീയഗാനം: സുപ്രിം കോടതി നിരീക്ഷണം തെറ്റെന്ന് മനോഹര്‍ പരീക്കര്‍
പനാജി: ദേശ സ്നേഹം പ്രകടിപ്പിക്കാന്‍ സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ട ആവശ്യമില്ലെന്ന് സുപ്രിം കോടതി നിരീക്ഷണത്തെ എതിര്‍ത്ത് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കോടതിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഈ കാഴ്ചപ്പാട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഗോമണ്ഡക് ബാല ശിക്ഷക് സദന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അധ്യാപകരെ അഭിസംബോധന ചെയ്യുകയായിരുന്നു പരീക്കര്‍.
ദേശീയ ഗാനത്തിന് എഴുന്നേറ്റു നില്‍ക്കണോ വേണ്ടയോ എന്ന തീരുമാനം സുപ്രിം കോടതി വിധിയെ ആശ്രയിച്ചല്ല എന്നും അത് അവരുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് എന്നും മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പരീക്കര്‍ പറഞ്ഞു. ദേശീയഗാനം കേള്‍ക്കുമ്പോള്‍ അതിനെ ബഹുമാനിക്കുക എന്ന്ത് ഓരോ ഇന്ത്യന്‍ പൗരനും പരിശീലിക്കണം. പ്രാഥമിക ക്ലാസുകള്‍ മുതല്‍ വിദ്യാര്‍ഥികളില്‍ ഈ ശീലമുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 23നായിരുന്നു സുപ്രിം കോടതിയുടെ പരാമര്‍ശം. ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കാത്തതുകൊണ്ട് ഒരാള്‍ക്ക് ദേശസ്നേഹം ഇല്ലെന്നു പറയാന്‍ കഴിയില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."