ഇസ്ലാമിക സഖ്യസേനയിലെ പ്രതിരോധ മന്ത്രിമാരുടെ പ്രഥമ യോഗം 26ന്
ജിദ്ദ: ഇസ്ലാമിക സഖ്യസേനയില്‍ അംഗങ്ങളായ രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ പ്രഥമ യോഗം 26ന് റിയാദില്‍ നടക്കും. 41 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നയതന്ത്ര പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
അംഗരാജ്യങ്ങള്‍ക്കിടയിലെ സൗഹൃദവും സഹകരണവും ശക്തമാക്കുക എന്നതാണ് പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേര്ക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
'തീവ്രവാദത്തിനെരെ സഖ്യം ചേര്‍ന്നവര്‍' എന്നതാണ് പ്രഥമ സമ്മേളനത്തിന്റെ പ്രമേയം. തീവ്രവാദത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട സഖ്യസേനക്ക് സൈനിക സഹകരണത്തിന് പുറമെ ചിന്താപരമായ തീവ്രവാദത്തെ എതിര്‍ക്കുക, മീഡിയ രംഗത്തെ മിതവാദത്തെ പ്രോല്‍സാഹിപ്പിക്കുക, തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൂടിയുണ്ട്.
തീവ്രവാദത്തിനെതിരെ പോരാടുന്നതിലെ പ്രായോഗിക നീക്കങ്ങള്‍ക്കും സമ്മേളനത്തോടെ തുടക്കമാവും. അംഗരാജ്യങ്ങള്‍ ഓരോ രാജ്യത്തും ഉടലെടുക്കുന്ന തീവ്രവാദ പ്രവണതകളെ എതിര്‍ക്കുന്നതോടൊപ്പം തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെടുന്ന വേദികള്‍ക്ക് പിന്തുണ നല്‍കുന്നതും സഖ്യസേനയുടെ ലക്ഷ്യമാണ്.
41 രാജ്യങ്ങള്‍ സഖ്യസേനയില്‍ അണിനിരന്നതും ഒരേ ലക്ഷ്യത്തിനായി നീങ്ങാന്‍ തീരുമാനിച്ചതും വന്‍ നേട്ടമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."