ബി.ജെ.പി മന്ത്രി റോഡരികില്‍ മൂത്രമൊഴിച്ചു; സ്വച്ഛ്ഭാരതിന്റെ 'വിജയ'മാക്കി സോഷ്യല്‍ മീഡിയ
വെട്ടിലായി മുംബൈ: വഴിയരികില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ വെട്ടിലായി മഹാരാഷ്ട്ര മന്ത്രി. മഹാരാഷ്ട്ര ജലസംരക്ഷണ വകുപ്പ് മന്ത്രി റാം ഷിന്‍ഡെയാണ് റോഡരികില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ പഴി കേള്‍ക്കുന്നത്.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രോഗബാധിതനായ തനിക്കു മുന്നില്‍ മറ്റു വഴികളൊന്നുമില്ലായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം. സമീപത്തൊന്നും ശൗചാലയങ്ങളില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സോലാപുര്‍ ബാര്‍ഷി റോഡില്‍ മന്ത്രി കാറില്‍ പോവുമ്പോഴാണ് സംഭവം.
'സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ജലയുക്ത ശിവാര്‍ പദ്ധതിയുടെ ആവശ്യാര്‍ഥം കഴിഞ്ഞ ഒരുമാസക്കാലമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്ര ചെയ്യുകയാണ് ഞാന്‍. കടുത്ത ചൂടിലും പൊടിയിലും തുടര്‍ച്ചയായി നടത്തിയ യാത്ര എന്നെ രോഗാതുരനാക്കി. എനിക്ക് പനി ബാധിച്ചിരുന്നു. വഴിയരികില്‍ എവിടെയും പൊതു ശൗചാലയങ്ങള്‍ കാണാത്തതിനാല്‍ മറ്റ് വഴിയൊന്നുമില്ലാതെയാണ് പൊതു നിരത്തില്‍ മൂത്രമൊഴിക്കേണ്ടി വന്നത്', വിവാദത്തിന് മറുപടിയായി മന്ത്രി പി.ടി.ഐവാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രക്കും സ്വഛ്ഭാരത് പദ്ധതിക്കുമെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ദേശീയപാതയില്‍ ഒരു മൂത്രപ്പുര പോലും കണ്ടെത്താന്‍ കഴിയാതെ പോയത് പ്രധാനമന്ത്രിയുടെ സ്വഛ്ഭാരത് പദ്ധതിയുടെ പരാജയമാണ് കാണിക്കുന്നതെന്ന് എന്‍.സി.പി ആരോപിച്ചു.
'സ്വന്തം മന്ത്രിമാര്‍ വരെ അച്ചടക്കം പാലിക്കാതെ വരുമ്പോള്‍ പൊതു ജനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി എങ്ങനെയാണ് അച്ചടക്കം പ്രതീക്ഷിക്കുന്നത്. സ്വഛ്ഭാരതത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന വേണം കരുതാന്‍ . ഈ പദ്ധതി വമ്പന്‍ പരാജയമാണെന്ന തെളിയിച്ചിരിക്കുകയാണ് ഈ സംഭവം', എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."