സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് സ്വീകരണം ഇന്ന്
കളമശ്ശേരി: സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് ഇന്ന് സ്വീകരണം നല്‍കും. സമസ്ത ജില്ലാ കമ്മിറ്റി നല്‍കുന്ന സ്വീകരണം എറണാകുളം കളമശ്ശേരി ഞാലകം ജമാഅത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് വൈകുന്നേരം ഏഴിന് നടക്കും. സ്വീകരണ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ജില്ലയില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും മദ്‌റസ കമ്മിറ്റികളുടെയും നേതൃത്വത്തിലും പ്രത്യേക പ്രചരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.
സ്വാഗതസംഘം ചെയര്‍മാന്‍ ഇ എസ് ഹസ്സന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് ഐ ബി ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ ടി എ അഹമദ് കബീര്‍, വി കെ ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത്, പി ടി തോമസ്, ഹൈബി ഈഡന്‍, എം എം അബൂബക്കര്‍ ഫൈസി, എം എം ശംസുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ പ്രസംഗിക്കും. സയിദ് ശറഫുദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. സി എം അലിക്കുഞ്ഞ് മൗലവി ഉപഹാരം നല്‍കും. ഓണംപള്ളി മുഹമ്മദ് ഫൈസി അനുമോദന പ്രസംഗം നടത്തും. സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
സ്വീകരണ സമ്മേളനം വിജയിപ്പിക്കാന്‍ വിഖായ കളമശ്ശേരി മേഖല കമ്മിറ്റി തീരുമാനിച്ചു. സമ്മേളനനഗരിയില്‍ എത്തിച്ചേരുന്ന ആലിക്കുട്ടി ഉസ്താദിന് വിഖായ അംഗങ്ങള്‍ അകമ്പടിയേകും. കളമശ്ശേരി മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സമസ്ത കേന്ദ്രമുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് പി.എച്ച് അജാസ് അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍, വിഖായ ജില്ലാ ചെയര്‍മാന്‍ നിയാസ് മുണ്ടംപാലം, മേഖല വിഖായമുനീര്‍ ഷാ, കണ്‍വീനര്‍ ഷിഹാബ് ഓലിമുകള്‍, മേഖല സെക്രട്ടറി ആസിഫ് കാരുവള്ളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."