മുഖ്യമന്ത്രിയ്ക്ക് പിന്നാലെ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയും ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: പിണറായി മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, വനം മന്ത്രി കെ. രാജു എന്നിവര്‍ക്കെതിരെയാണ് ഹരജി.
മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ഭരണഘടനപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പി അഷ്‌റഫാണ് ഹൈക്കോടതിയില്‍ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ ഹരജി നല്‍കിയത്.
മന്ത്രിമാര്‍ സത്യപ്രതിജ്ഞ ലംഘനം നടത്തി. പ്രധാന നയതീരുമാനങ്ങളെടുക്കുന്നതില്‍ മുഖ്യമന്ത്രി മന്ത്രിമാരെ മാറ്റിനിര്‍ത്തണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെയാണ് സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയും ഹരജി നല്‍കിയിരിക്കുന്നത്.
ഹൈക്കോടതി പരാമര്‍ശത്തിന് വിധേയനായ തോമസ്ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് സി.പി.ഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. ഇക്കാര്യം മന്ത്രിമാര്‍ കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."