ടൂറിസ്റ്റ് വിസയില്‍ ഖത്തറില്‍ എത്തിയവര്‍ക്ക് വെബ്‌സൈറ്റിലൂടെ കാലാവധി നീട്ടാം
ദോഹ: ടൂറിസ്റ്റ് വിസ ഓണ്‍ അറൈവലില്‍ ഖത്തറിലെത്തിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇലക്ട്രോണിക് സൗകര്യം ഉപയോഗപ്പെടുത്തി ഓണ്‍ അറൈവല്‍ വിസ പുതുക്കണമെന്നും അതിനായി തങ്ങളെ സമീപിക്കേണ്ടതില്ലെന്നും എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്‌സ് വിഭാഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ബിസിനസ് വിസ ഓണ്‍ അറൈവല്‍ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള സൗകര്യം നേരത്തെ തന്നെ നല്‍കിയിരുന്നുവെങ്കിലും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ വഴി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി നിര്‍വഹിക്കാന്‍ ഇപ്പോഴാണ് സേവനം ലഭ്യമാക്കിത്തുടങ്ങിയതെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്‌റൂഹി പറഞ്ഞു. സന്ദര്‍ശകര്‍ വിസാ തിയ്യതി അവസാനിക്കുന്നതിന് മുമ്പ് കാലാവധി ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ ഓരോ ദിവസത്തിനും പിഴയായി 200 റിയാല്‍ വീതം അടക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നേരത്തെ 47 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ മുന്‍കൂടി വിസ എടുക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അസര്‍ബൈജാന്‍, ആസ്‌ത്രേലിയ, അര്‍ജന്റീന, ഇക്വഡോര്‍, ഉരുഗ്വെ, ബ്രസീല്‍, വത്തിക്കാന്‍, മെക്‌സിക്കോ, ഇന്ത്യ, അമേരിക്ക, ജപ്പാന്‍, അന്‍ഡോറ, ഇന്തോനേഷ്യ, ഉക്രൈന്‍, പരാഗ്വെ, പാക്കിസ്ഥാന്‍, ബ്രൂണായ്, ബ്രിട്ടന്‍, പനാമ, ബൊളിവിയ, ബെലാറസ്, തായിലാന്റ്, ചിലി, ചൈന, കോമറോസ്, സൗത്ത് ആഫ്രിക്ക, ജോര്‍ജ്ജിയ, റഷ്യ, സാന്‍ മറിനോ, സിംഗപ്പൂര്‍, സുറിനാം, ഗുയാന, വെനിസ്വേല, കസാക്കിസ്ഥാന്‍, കാനഡ, ക്യൂബ, സൗത്ത് കൊറിയ, കോസ്റ്റാറിക്ക, കൊളംബിയ, ലെബനാന്‍, മെകഡോണിയ, മോല്‍ഡോവ, മോനാകോ, ന്യൂസിലാന്റ്, ഹോംഗ്‌കോംഗ്, അയര്‍ലാന്റ്, പെറു എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."