കാര്‍യാത്രക്കാരായ കുടുംബത്തിന് പൊലിസ് പീഡനം: ഉന്നതതല അനേ്വഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: കാറുകള്‍ തമ്മില്‍ ഉരസിയതിന്റെ പേരില്‍ വൃക്കരോഗിയും കൈക്കുഞ്ഞും ഉള്‍പ്പെടെയുള്ള ആറംഗ കുടുംബം മൂന്നു പൊലിസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങേണ്ടി വന്ന സംഭവത്തെക്കുറിച്ച് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താന്‍ ജില്ലാ പൊലിസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു. കേസ് ഡിസംബറില്‍ ആലുവയില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തങ്ങളുടേതല്ലാത്ത കുറ്റത്തിനാണ് രോഗിയും കൈക്കുഞ്ഞും ഉള്‍പ്പെടെയുള്ള കുടുംബം രണ്ട് ജില്ലകളിലെ മൂന്നു പൊലിസ് സ്റ്റേഷനുകളിലായി ദുരിതം അനുഭവിച്ചത്.
കാര്‍ ഡ്രൈവര്‍ കുറ്റം ചെയ്‌തെങ്കില്‍ തന്നെ കുടുംബത്തെ സ്റ്റേഷനില്‍ നിര്‍ത്തി പീഡിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. തീര്‍ത്തും നിരപരാധികളായ യാത്രക്കാതെ പീഡിപ്പിച്ചത് നിയമപരമല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
സമൂഹത്തോടും ജനങ്ങളോടുമുള്ള തങ്ങളുടെ കടമകളെ കുറിച്ച് കേരള പൊലിസ് ആക്റ്റില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ പോലും പൊലിസ് ഓര്‍ത്തില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു. വടക്കാഞ്ചേരിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."