നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയയും
ഹരിപ്പാട്: രത്നന് സാര്‍ ഫൗണ്ടേഷന്, ഹരിപ്പാട് ലയന്‍സ് ക്ളബ്ബ്, തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയയും നടന്നു. തെക്കേനടയിലുള്ള ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ക്യാംപ് നഗരസഭാ ചെയര്‍പേഴ്സണ്‍ സുധാസുശീലന് ഉദ്ഘാടനം ചെയ്തു. ക്യാംപില്‍ അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു ചികിത്സ നല്കി.
തിമിര ശത്ര്ക്രിയ ആവശ്യമായി വരുന്ന നൂറോളം രോഗികളെ തിരുനെല്വേലിയിലേക്കു കൊണ്ടുപോയി. ആധുനിക രീതിയിലുള്ള ഐ.ഒ.എല്‍ ലെന്‍സ് ഉപയോഗിച്ച് സൗജന്യമായി ശസ്ത്രക്രിയയാണ് ഇവര്‍ക്കു നടത്തുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്മാന് എം.കെ വിജയന് അധ്യക്ഷനായി. രത്നന്സാറിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഹരിപ്പാട് നഗരസഭയ്ക്ക് സൗജന്യമായി നിര്‍മിച്ച് നല്കുന്ന 100ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു.
ഫൗണ്ടേഷന് വൈസ് ചെയര്മാന് കൈലാസ്നാഥ് താക്കോല്‍ദാനം നിര്‍വഹിച്ചു. പ്രൊഫ. കോഴിശേരി രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. എം.സജീവ്, ബി.ബാബുരാജ്, രാധാ രാമചന്ദ്രന്, വി.ബി രത്നകുമാരി, എം സോമന്, ശോഭാ വിശ്വനാഥ്, കുഞ്ഞുമോള്‍, രാധാമണി വേണുഗോപാല്‍, പി ചന്ദ്രമോഹന്, ആര്.കൈലാസ്നാഥ് എന്നിവര്‍ സംസാരിച്ചു. ആര്.ഹരീഷ് ബാബു സ്വാഗതവും പി.സി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."