HOME
DETAILS

ജിഷാ വധക്കേസ്: അന്തിമ വാദം ഇന്നുമുതല്‍; സമാന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

  
backup
November 20 2017 | 21:11 PM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b4%be-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%b5%e0%b4%be%e0%b4%a6

കൊച്ചി: പെരുമ്പാവൂര്‍ ജിഷാവധക്കേസ് നിര്‍ണായകഘട്ടത്തിലേക്ക്. ഇന്നുമുതല്‍ അന്തിമവാദം ആരംഭിക്കും. പ്രോസിക്യൂഷന്‍ സാക്ഷികളുടെയും പ്രതിഭാഗം സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്തിമ വാദത്തിലേക്ക് കടക്കുന്നത്.
കേസില്‍ സമാന്തര അന്വേഷണം നടത്തിയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതും ഇന്ന് സമര്‍പ്പിക്കുമെന്നാണ് സൂചന. അന്തിമ വാദം തുടങ്ങുന്നതിന് മുന്‍പ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.
കേസില്‍ ഇതുവരെ 100 പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം ഉന്നത രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടെ വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും കേസ് അന്വേഷിച്ച ചുരുക്കം ചില പൊലിസ് ഓഫിസര്‍മാരും ജിഷയുടെ സഹോദരിയും ഉള്‍പ്പെടെ ആറ് പേരെ മാത്രമാണ് വിസ്തരിച്ചത്. ജിഷയുടെ പിതാവിനെ വിസ്തരിക്കാന്‍ അനുമതി നല്‍കിയെങ്കിലും വിസ്താരം ആരംഭിക്കുന്നതിനുമുന്‍പ് പിതാവ് പാപ്പു മരണപ്പെടുകയായിരുന്നു.
ഇന്നാരംഭിക്കുന്ന അന്തിമ വാദം കൂടി പൂര്‍ത്തിയായാല്‍ കേരളരാഷ്ട്രീയത്തെ ഏറെപിടിച്ചുകുലുക്കിയ ജിഷാവധക്കേസില്‍ വിധി പ്രസ്താവിക്കും.
2016 ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിനുള്ളില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അസം സ്വദേശിയായ അമീര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ജിഷയെ മാനഭംഗപ്പെടുത്താന്‍ശ്രമിക്കുന്നതിനിടയില്‍ കൊലപ്പെടുത്തിയെന്നും മുന്‍വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ഇതെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
പ്രോസിക്യൂഷനുവേണ്ടി അഡ്വ.എന്‍.കെ ഉണ്ണികൃഷ്ണനും പ്രതിഭാഗത്തിനുവേണ്ടി അഡ്വ.ബി.എ ആളൂരുമാണ് ഹാജരാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago