കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധരാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സംസ്ഥാന ബാലാവകാശ കമ്മിഷന് സംഘടിപ്പിച്ച അന്തര്‍ദേശീയ ശിശുദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എന്‍ ബാലാവകാശ സംരക്ഷണ നിയമം ഇന്ത്യ അംഗീകരിച്ചതിന്റെ സില്‍വര്‍ ജൂബിലി വാര്‍ഷികത്തിന്റെ ഭാഗമായി പ്രത്യേക പോസ്റ്റല്‍ കവറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ശോഭ കോശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.പി ആന്റണി, സി.ജെ ആന്റണി, സിസ്റ്റര്‍ ബിജി ജോസ്, മോഹന്‍ ദാസ് പങ്കെടുത്തു.
ബാലാവകാശ കമ്മിഷന് അംഗങ്ങളായ ഷീല മേനോന് സ്വാഗതവും അനിതാ ദാമോദരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."