വിജ്ഞാന സമ്പാദനം സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കണം: സി.കെ.എം സ്വാദിഖ് മുസ്ലിയാര്
ചേളാരി: ഓരോ സമൂഹത്തിന്റെയും ധാര്‍മിക പുരോഗതിക്കും മുന്നേറ്റത്തിനും വിജ്ഞാനം അനിവാര്യമാണെന്നും തിന്മയില്നിന്ന് നന്മയിലേക്ക് സമൂഹത്തെ നയിക്കുന്ന വിജ്ഞാന സരണിയെ സാമൂഹിക പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്തണമെന്നും സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര് അഭിപ്രായപ്പെട്ടു.
ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയര്മാന് അബ്ദുല്‍ ഖാദര്‍ ഖാസിമി അധ്യക്ഷനായി.
പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, അബ്ദുറഹ്മാന് മുസ്ലിയാര് കൊടക്, കെ.ടി ഹുസൈന്‍കുട്ടി മുസ്ലിയാര്, ഹസന് സഖാഫി പൂക്കോട്ടൂര്‍, ഹസൈനാര്‍ ഫൈസി, അഫ്സല് രാമന്തളി, യാസര്‍ അറഫാത്ത് ചെര്‍ക്കള, നാസര്‍ ഫൈസി, ഫുആദ് വെള്ളിമാട്കുന്ന്, അംജിദ് തിരൂര്‍ക്കാട്, മുബശ്ശിര്‍ വയനാട്, സജീര്‍ കാടാച്ചിറ, ആബിദലി, മുഹ്സിന് ഓമശ്ശേരി, റബീഉദ്ദീന്‍ വെന്നിയൂര്‍, സ്വദഖത്തുല്ല തങ്ങള്‍, അസ്ലഹ് മുതുവല്ലൂര്‍, മുനാഫര്‍ ഒറ്റപ്പാലം, അനസ് അലി ആമ്പല്ലൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."