HOME
DETAILS

നാടുകാണി ജാറം തകര്‍ത്ത സംഭവം: കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന

  
backup
November 20 2017 | 21:11 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%9c%e0%b4%be%e0%b4%b1%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8-2

നിലമ്പൂര്‍: നാടുകാണി മഖാം തകര്‍ത്ത കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലിസിന് സൂചന ലഭിച്ചതായി വിവരം. മുജാഹിദിലെ തീവ്ര വിഭാഗമായ വിസ്ഡം പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ അറസ്റ്റിലായ വഴിക്കടവ് ആനമറി മുളയങ്കായി അനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ മാമാങ്കര അത്തിമണ്ണില്‍ ഷാജഹാനെ വിദേശത്ത്‌നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമവും പൊലിസ് ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ അടുത്ത ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. ഇയാളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിയുമായി പൊലിസ് ബന്ധപ്പെട്ടിട്ടുണ്ട്. അവസാനം മഖാം തകര്‍ത്തതിനുശേഷം പുതുക്കിപ്പണിതപ്പോഴും തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു. പൊലിസ് കാവല്‍ ശക്തമായതോടെയാണ് ശ്രമം ഉപേക്ഷിച്ച് ഷാജഹാന്‍ വിദേശത്തേക്ക് കടന്നത്. നിര്‍ധന കുടുംബാംഗമായ ഷാജഹാന് വിസയ്ക്ക് അരലക്ഷം രൂപയും മറ്റു സാമ്പത്തിക സഹായവും നല്‍കിയവരെ കുറിച്ചും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷാജഹാന്‍ വിദേശത്ത് പോകുന്നത് മാതാവോ ബന്ധുക്കളോ പോലും അറിഞ്ഞിരുന്നില്ല. ഇതുവരേയും വീട്ടിലേക്കോ ബന്ധുക്കളേയോ ഫോണ്‍ വിളിച്ചിട്ടില്ലെന്നാണ് വീട്ടുകാര്‍ മൊഴി നല്‍കിയത്. ഏറ്റവും അടുത്ത ചിലരോട് മാത്രം പറഞ്ഞാണ് വിദേശത്തേക്ക് കടന്നത്. പ്രതികളുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്തി. ഷാജഹാന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, മറ്റു രേഖകള്‍ എന്നിവ പൊലിസ് കസ്റ്റഡിയിലെടുത്തു. ജാറം പൊളിച്ച് താന്‍ ശഹീദാവാനാണ് ശ്രമിക്കുന്നതെന്ന് ഷാജഹാന്‍ പറഞ്ഞിരുന്നതായും പൊലിസിന് വിവരം ലഭിച്ചു.
നേരത്തെ വിദേശത്തായിരുന്ന ഷാജഹാന്‍ ഓഗസ്റ്റിലാണ് നാട്ടിലെത്തിയത്. സെപ്റ്റംബറിലാണ് ജാറം തകര്‍ത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago